അതി​ര്‍​ത്തി​യി​ലെ സം​ഘ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്ന് പാ​ക്കി​സ്ഥാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ ഗള്‍ഫ് രാജ്യങ്ങള്‍ നി​ര്‍​ത്തി​വ​ച്ചു

by Travel | 28-02-2019 | 802 views

മ​സ്ക്ക​റ്റ്: പാ​ക്കി​സ്ഥാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ര്‍​വീ​സു​ക​ള്‍, പാ​ക്കി​സ്ഥാ​ന്‍ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ വി​ഭാ​ഗ​ത്തി​ല്‍ നി​ന്നും അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു ഒ​മാ​ന്‍ നി​ര്‍​ത്തി​വ​ച്ചു.  ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ സര്‍വീസ് പുനഃസ്ഥാപിക്കില്ലെന്നും അറിയിച്ചു. ​അതി​ര്‍​ത്തി​യി​ലെ സം​ഘ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്ന് പാ​ക്കി​സ്ഥാ​ന്‍ വ്യോ​മ​ഗ​താ​ഗ​തം നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. ഒ​മാ​ന്‍ ദേ​ശീ​യ വി​മാ​ന കമ്പ​നി​യാ​യ ഒ​മാ​ന്‍ എ​യ​റും, ബ​ജ​റ്റ് വി​മാ​ന ക​മ്പ​നി​യാ​യ സ​ലാം എ​യ​റു​മാ​ണ് സ​ര്‍​വീ​സു​ക​ള്‍ താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്. 

ഇ​തി​നി​ടെ യു​എ​ഇ-​യി​ല്‍ നി​ന്ന് പാ​കി​സ്ഥാ​നി​ലേ​യ്ക്കു​ള്ള ചി​ല വി​മാ​ന​ങ്ങ​ളും റ​ദ്ദാ​ക്കി. പാ​കി​സ്ഥാ​നി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ അ​ട​ച്ച​താ​ണ് യു​എ​ഇ​യി​ല്‍ നി​ന്നു​ള്ള വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കാ​ന്‍ കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

കുവൈത്ത് എയര്‍വേയ്‌സിന്‍റെ ലാഹോര്‍, ഇസ്‌ലാമാബാദ് സര്‍വിസുകള്‍ നിര്‍ത്തിവെച്ചു. കുവൈത്ത് എയര്‍വേയ്‌സ് കമ്ബനി അധികൃതര്‍ ടിറ്റ്വറിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

സൗദി എയര്‍ലൈന്‍സും പാകിസ്ഥാനിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി. 

Lets socialize : Share via Whatsapp