
ദുബായ് : യുഎഇ-യില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും എന്ന മുന്നറിയിപ്പോടെ മൂന്നുതരം മരുന്നുകള്‍ക്ക് നിരോധനം. ലൈംഗികോത്തേജന ഗുളികകളും ദഹനസഹായി ഗുളികകളുമാണ് രക്തസമ്മര്‍ദ്ദം പെട്ടെന്ന് താഴ്ന്നുപോകും എന്ന് ചൂണ്ടിക്കാട്ടി നിരോധിച്ചത്. പേരു വെളിപ്പെടുത്താത്ത ഘടകങ്ങള്‍ ഉപയോഗിച്ചാണ് മരുന്നു നിര്‍മിച്ചിരിക്കുന്നതെന്നും വ്യക്തമാക്കുന്നു.