ടൂ​ര്‍ ഓ​ഫ്​ ഒ​മാ​ന്‍ അ​ന്താ​രാ​ഷ്​​ട്ര സൈ​ക്കി​ളോ​ട്ട മത്സരത്തില്‍ അ​ല​ക്​​സി ലുട്ടെന്‍​സ്​​കോ ജേതാവ്

by Sports | 19-02-2019 | 1197 views

മ​സ്​​ക​ത്ത്​: ടൂ​ര്‍ ഓ​ഫ്​ ഒ​മാ​ന്‍ അ​ന്താ​രാ​ഷ്​​ട്ര സൈ​ക്കി​ളോ​ട്ട മ​ത്സ​ര​ത്തിന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ടീം ​അ​സ്​​താ​ന​യു​ടെ അ​ല​ക്​​സി ലുട്ടെന്‍​സ്​​കോ ഒ​ന്നാ​മ​തെ​ത്തി. റോ​യ​ല്‍ കാ​വ​ല്‍​റി​യി​ല്‍ ​നി​ന്ന്​ അ​ല്‍ ബു​സ്​​താ​ന്‍ വ​രെ​യു​ള്ള 156.2 കി​ലോ​മീ​റ്റ​ര്‍ ദൂ​രം നാ​ലു മ​ണി​ക്കൂ​റും ഏ​ഴു​ മി​നി​റ്റും 19 സെ​ക്ക​ന്‍​ഡു​മെ​ടു​ത്താ​ണ്​ ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ ടൂ​ര്‍ ഓ​ഫ്​ ചാ​മ്പ്യ​ന്‍ കൂ​ടി​യാ​യ ലുട്ടെ​ന്‍​സ്​​കോ പി​ന്നി​ട്ട​ത്.

ഒ​ന്നാം ഘ​ട്ട​ത്തി​ലെ ജേ​താ​വാ​യ യു.​എ.​ഇ ടീം ​എ​മി​റേ​റ്റ്​​സി​​ന്‍റെ നോ​ര്‍​വീ​ജി​യ​ന്‍ താ​രം അ​ല​ക്​​സാ​ണ്ട​ര്‍ കി​ര്‍​സ്​​റ്റോ​ഫ്​ ര​ണ്ടാ​മ​തും ഡ​യ​മ​ന്‍​ഷ​ന്‍ ഡാ​റ്റാ​യു​ടെ റ​യാ​ന്‍ ഗി​ബ്ബ​ണ്‍​സ്​ മൂ​ന്നാം സ്​​ഥാ​ന​ത്തും ഫി​നി​ഷ്​ ചെ​യ്​​തു. ര​ണ്ടു ഘ​ട്ട​ങ്ങ​ള്‍ പി​ന്നി​ടുമ്പോ​ള്‍ കി​രീ​ട​ത്തി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ല്‍ അ​ല​ക്​​സാ​ണ്ട​ര്‍ കി​ര്‍​സ്​​റ്റോ​ഫ്​ ത​ന്നെ​യാ​ണ്​ മു​ന്നി​ല്‍. ഏ​ഴു​ മ​ണി​ക്കൂ​റും ഒ​രു മി​നി​റ്റും 56 സെ​ക്ക​ന്‍​ഡു​മാ​ണ്​ കി​ര്‍​സ്​​റ്റോ​ഫ്​ എ​ടു​ത്ത​ത്. ലുട്ടെ​ന്‍​സ്​​കോ മൂ​ന്നു മി​നി​റ്റ്​ പി​ന്നി​ലാ​ണ്. റ​യാ​ന്‍ ഗി​ബ്ബ​ണ്‍​സ്​ ആ​കട്ടെ, ലുട്ടെ​ന്‍​സ്​​കോ​ക്ക്​ 12 മി​നി​റ്റ്​ പി​ന്നി​ലാ​ണ്.

മൂ​ന്നാം​ഘ​ട്ട മ​ത്സ​രം ഇ​ന്ന്​ ഷ​ത്തി അ​ല്‍ ഖു​റ​മി​ല്‍ ​നി​ന്ന്​ ഖു​റി​യാ​ത്ത്​ വ​രെ ന​ട​ക്കും. 192.5 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള ഈ ​ഘ​ട്ടം ടൂ​ര്‍ ഓ​ഫ്​ ഒ​മാ​നി​ലെ ഏ​റ്റ​വും ദൈ​ര്‍​ഘ്യ​മേ​റി​യ ഘ​ട്ട​മാ​ണ്.

Lets socialize : Share via Whatsapp