ലോകകപ്പ് വേദി മാറ്റണമെന്ന ആവശ്യവുമായി അറബ് രാജ്യങ്ങള്‍ ഫിഫയെ സമീപിച്ചു

by Sports | 17-07-2017 | 1031 views

ഖത്തറിലെ ലോകകപ്പ് ഫുട്ബോള്‍ വേദി മാറ്റണമെന്ന ആവശ്യവുമായി സൗദി അറേബ്യ, യെമന്‍, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്റ്റ്‌, മൌറിട്ടാനിയ തുടങ്ങിയ ആറു രാജ്യങ്ങള്‍ ഫിഫയെ സമീപിച്ചു.

ഖത്തര്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമായതിനാല്‍ തങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും ഫിഫയുടെ നിയമാവലിയിലെ 85-ാം അനുഛേദത്തില്‍ വേദി മാറ്റുന്നതിന് അനുകൂലമായ പരാമര്‍ശമുണ്ടെന്നും അവര്‍ ഫിഫയ്ക്ക്‌ അയച്ച കത്തില്‍ പറയുന്നു.

എന്നാല്‍ അറബ് രാജ്യങ്ങളുടെ കത്ത്  തങ്ങള്‍ക്ക് കിട്ടിയിട്ടില്ലെന്നും അതിനാല്‍ പ്രതികരിക്കാന്‍ കഴിയില്ലെന്നും നിലവിലെ സാഹചര്യത്തില്‍ ലോക കപ്പ്‌ വേദി മാറ്റേണ്ട കാര്യമില്ലെന്നുമുള്ള നിലപാടാണ് ഫിഫ പ്രസിഡന്‍റ്  ജിയാനി ഇന്‍ഫാന്‍റിനോ കൈകൊണ്ടിരിക്കുന്നത്.

Gulf Malayalam news, Gulf malayalees, Dubai Malayalam news, Dubai malayalees,Malayalam Gulf news

രാജ്യത്തെ കൂടുതല്‍ പ്രതിരോധത്തില്‍  ആക്കുന്നതിനായിട്ടാണ് ലോകകപ്പ്‌ വേദി അവിടെ നിന്നും മാറ്റണമെന്ന് ഗള്‍ഫ്‌ രാജ്യങ്ങള്‍ ആവശ്യപ്പെടുന്നത്. അതേ സമയം, ഈ വിഷയത്തില്‍ ഖത്തര്‍ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

Lets socialize : Share via Whatsapp