ടൂ​ര്‍ ​ഓഫ്​ ഒ​മാ​ന്‍ അ​ന്താ​രാ​ഷ്​​ട്ര സൈ​ക്കി​ളോ​ട്ട മ​ത്സ​ര​ത്തി​ന്​ തു​ട​ക്ക​മാ​യി

by Sports | 19-02-2019 | 950 views

മ​സ്​​ക​ത്ത്​: പ​ത്താ​മ​ത്​ ടൂ​ര്‍ ​ഓഫ്​ ഒ​മാ​ന്‍ അ​ന്താ​രാ​ഷ്​​ട്ര സൈ​ക്കി​ളോ​ട്ട മ​ത്സ​ര​ത്തി​ന്​ തു​ട​ക്ക​മാ​യി. അ​ന്താ​രാ​ഷ്​​ട്ര താ​ര​ങ്ങ​ള​ട​ക്കം 126 പേ​രാ​ണ്​ മ​ത്സ​ര​ത്തി​ല്‍ പങ്കെ​ടു​ക്കു​ന്ന​ത്. അ​ല്‍ സ​വാ​ദി ബീ​ച്ചി​ല്‍​ നി​ന്ന്​ സു​ഹാ​ര്‍ ബീ​ച്ച്‌​ വ​രെ​യു​ള്ള 138.5 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മാ​ണ്​ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ മ​ത്സ​രാ​ര്‍​ഥി​ക​ള്‍ പി​ന്നി​ട്ട​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ യു.​എ.​ഇ ടീം ​എ​മി​റേ​റ്റ്​​സിന്‍റെ നോ​ര്‍​വീ​ജി​യ​ന്‍ താ​രം അ​ല​ക്​​സാ​ണ്ട​ര്‍ ക്രി​സ്​​റ്റോ​ഫ്​ ജേതാവായി. ര​ണ്ടു​ മ​ണി​ക്കൂ​റും 54 മി​നി​റ്റും 50 സെ​ക്ക​ന്‍​ഡും സ​മ​യ​മെ​ടു​ത്താ​ണ്​ ഇ​ദ്ദേ​ഹം ഈ ​ദൂ​രം പി​ന്നി​ട്ട​ത്. 

വൈ​റ്റ​ല്‍ ക​ണ്‍​സെ​പ്​​റ്റ്​​സ്​ ബി ​ആ​ന്‍​ഡ്​ ബി ​ഹോ​ട്ട​ല്‍​സിന്‍റെ ഫ്ര​ഞ്ച്​ താ​രം ബ്ര​യാ​ന്‍ കോ​ക്വാ​ര്‍​ഡ്, കോ​ഫി​ഡി​സ്​ സൊ​ല്യൂ​ഷ​ന്‍ ക്രെ​ഡി​റ്റ്​​സി​​ന്‍റെ ഫ്ര​ഞ്ച്​ താ​രം നേ​സ​ര്‍ ബൂ​ഹ​ന്നി എ​ന്നി​വ​രാ​ണ്​ ര​ണ്ടും മൂ​ന്നും സ്​​ഥാ​ന​ങ്ങ​ളി​ലെ​ത്തി​യ​ത്. തു​ട​ക്കം മു​ത​ല്‍ ടൂ​ര്‍ ഓ​ഫ്​ ഒ​മാ​ന്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ പങ്കെ​ടു​ക്കു​ന്ന അ​ല​ക്​​സാ​ണ്ട​ര്‍ ക്രി​സ്​​റ്റോ​ഫ് ഇ​ത്​ ഒ​മ്പ​താം ത​വ​ണ​യാ​ണ്​ സ്​​റ്റേ​ജ്​​ ത​ല മ​ത്സ​ര​ങ്ങ​ളി​ല്‍ പങ്കെ​ടു​ക്കു​ന്ന​ത്. ര​ണ്ടാം​ഘ​ട്ട മ​ത്സ​രം ഇ​ന്ന്​ ന​ട​ക്കും. റോ​യ​ല്‍ കാ​വ​ല്‍​റി​യി​ല്‍​ നി​ന്ന്​ അ​ല്‍ ബു​സ്​​താ​ന്‍ വ​രെ​യു​ള്ള 156.2 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മാ​ണ്​ ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ മ​ത്സ​രാ​ര്‍​ഥി​ക​ള്‍ പി​ന്നി​ടു​ക. ഷ​ത്തി അ​ല്‍ ഖു​റ​മി​ല്‍ ​നി​ന്ന്​ ഖു​റി​യാ​ത്ത്​ വ​രെ​യു​ള്ള മൂ​ന്നാം ​ഘ​ട്ട​മാ​ണ്​ ഏ​റ്റ​വും ദൈ​ര്‍​ഘ്യ​മേ​റി​യ​ത്.

192.5 കി​ലോ​മീ​റ്റ​റാ​ണ്​ ഈ ​ഘ​ട്ട​ത്തി​ലു​ള്ള​ത്. യി​ത്തി​യി​ല്‍​ നി​ന്ന്​ ഒ​മാ​ന്‍ ക​ണ്‍​വെ​ന്‍​ഷ​ന്‍ സെന്‍റ​ര്‍ വ​രെ​യു​ള്ള നാ​ലാം ഘ​ട്ട​ത്തി​ല്‍ 131 കി​ലോ​മീ​റ്റ​റാ​കും പി​ന്നി​ടു​ക. അ​ഞ്ചാം ഘ​ട്ട​മാ​ണ്​ ഏ​റ്റ​വും ബു​ദ്ധി​മു​ട്ടേറി​യ​ത്. സ​മാ​ഈ​ലി​ല്‍​ നി​ന്ന്​ ജ​ബ​ല്‍ അ​ഖ്​​ദ​ര്‍ മ​ല​നി​ര​ക​ളി​ലേ​ക്കു​ള്ള 152 കി​ലോ​മീ​റ്റ​ര്‍ ഈ ഘ​ട്ട​ത്തി​ല്‍ മ​ത്സ​രാ​ര്‍​ഥി​ക​ള്‍ കീ​ഴ​ട​ക്കും.

അ​ല്‍ മൗ​ജ്​ മ​സ്​​ക​ത്തി​ല്‍ ​നി​ന്ന്​ മ​സ്​​ക​ത്ത്​ കോ​ര്‍​ണി​ഷ്​ വ​രെ​യാ​ണ് അ​വ​സാ​ന റൗ​ണ്ട്. മൊ​ത്തം 906 കി​ലോ​മീ​റ്റ​റാ​ണ്​ മ​ത്സ​രാ​ര്‍​ഥി​ക​ള്‍ പി​ന്നി​ടു​ക.

Lets socialize : Share via Whatsapp