എ​ക്സ്​​​പാ​​റ്റ് സ്​​​പോ​​ട്ടീ​​വ് ഇ​​ന്ന് സ​​മാ​​പി​​ക്കും

by Sports | 16-02-2019 | 1026 views

ദോ​​ഹ: ഖ​​ത്തറിലെ ദേ​​ശീ​​യ കാ​​യി​​ക ദിനത്തിന്‍റെ ഭാ​​ഗ​​മാ​​യി ക​​ള്‍​​ച്ച​​റ​​ല്‍ ഫോ​​റം സം​​ഘ​​ടി​​പ്പി​​ച്ച മൂ​​ന്നാ​​മ​​ത് 'എ​ക്സ്​​​പാ​​റ്റ് സ്​​​പോ​​ട്ടീ​​വ്' ഇ​​ന്ന് സ​​മാ​​പി​​ക്കും. 16 ഇ​​ന​​ങ്ങ​​ളി​​ല്‍ 16 ടീ​​മു​​ക​​ള്‍ അ​​ണി​​നി​​ര​​ക്കു​​ന്ന സ്​​​പോ​​ട്ടീ​​വിന്‍റെ ര​​ണ്ടാം ദി​​ന മ​​ത്സ​​ര​​ങ്ങ​​ള്‍ ഇ​​ന്ന് രാ​​വി​​ലെ ഏ​​ഴ് മ​​ണി മു​​ത​​ല്‍ ഖ​​ത്ത​​ര്‍ സ്​​​പോ​​ര്‍​​ട്സ്​ ക്ല​​ബി​​ല്‍ ആ​​രം​​ഭി​​ക്കും. 800-ല്‍ ​​അ​​ധി​​കം കാ​​യി​​ക താ​​ര​​ങ്ങ​​ള്‍ മ​ല്‍​സ​രി​ക്കും.

ഓ​​ട്ടം, ലോം​​ഗ് ജ​മ്പ്, ഹൈ ​​ജെ​​മ്പ്, ജാ​​വ​​ലി​​ന്‍, ഷോ​​ട്ട്പു​​ട്ട്, പ​​ഞ്ച​​ഗു​​സ്​​​തി , 4×100 മീ​​റ്റ​​ര്‍ റി​​ലെ, വോ​​ളി​​ബോ​​ള്‍, ഷ​​ട്ടി​​ല്‍ ബാ​​ഡ്മി​​ന്‍​​റ​​ണ്‍ ഡ​​ബി​​ള്‍, പെ​​നാ​​ല്‍​​റ്റി ഷൂ​​ട്ട് ഔ​​ട്ട്, ക​​മ്പ​​വ​​ലി എ​​ന്നി​​വ​​യാ​​ണ് പ്ര​​ധാ​​ന മ​​ത്സ​​ര​​ങ്ങ​​ള്‍. ഗ​​ള്‍​​ഫ് മേ​​ഖ​​ല​യി​​ലെ പ്ര​​മു​​ഖ ക​​ഫെ ബ്രാ​​ന്‍​​ഡാ​​യ ടീ ​​ടൈം ഗ്രൂ​​പ്പാ​​ണ് മു​​ഖ്യ​​പ്ര​​യോ​​ജ​​ക​​ര്‍. ഖ​​ത്ത​​ര്‍ സ്​​​പോ​​ര്‍​​ട്സ്​ ഫോ​​ര്‍ ഓ​​ള്‍ ഫെ​ ​ഡ​​റേ​​ഷന്‍റെ അം​​ഗീ​​കാ​​ര​​ത്തോ​​ടെ​​യാ​​ണ് പ​രി​പാ​ടി. വൈ​​കു​​ന്നേ​​രം 5.30 മു​​ത​​ല്‍ ന​​ട​​ക്കു​​ന്ന സ്​​​പോ​​ട്ടീ​​വ് ഫി​​യ​​സ്​​റ്റ​​യി​​ലും സ​​മ്മാ​​നദാ​​ന പ​​രി​​പാ​​ടി​​യി​​ലും പ്ര​​മു​​ഖ​​ര്‍ സം​ബ​​ന്ധി​​ക്കും. ഖ​​ത്ത​​ര്‍-​ഇ​​ന്തോ സാം​​സ്​​​കാ​​രി​​ക പ​​രി​​പാ​​ടി​​ക​​ള്‍ ഉ​ണ്ടാ​കും.

Lets socialize : Share via Whatsapp