യുഎഇ-യില്‍ ബാങ്ക് പലിശയ്ക്ക് വാറ്റ് ബാധകമല്ല

by Business | 16-02-2019 | 1286 views

ദുബായ്: ഇനി മുതല്‍ യുഎഇ-യില്‍ ബാങ്ക് പലിശയ്ക്ക് വാറ്റ് ബാധകമല്ല. ബാങ്കുകളിലെ നിക്ഷേപത്തിന് ലഭിക്കുന്ന പലിശയോ , മറ്റ് കമ്പനികളിലോ നിക്ഷേപം നടത്തി ലഭിക്കുന്ന ഡിവിഡന്‍റോ വാറ്റിന്‍റെ പരിധിയില്‍ പെടില്ല.

റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ഇവ കാണിക്കേണ്ടതില്ലെന്നും യുഎഇ ഫെഡറല്‍ ടാക്സ് അതോറിറ്റി വ്യക്തമാക്കി. എന്നാല്‍ ബാങ്ക് പലിശ അല്ലാതെ ലഭിക്കുന്ന പലിശകള്‍ വാറ്റിന്‍റെ പരിധിയില്‍ പെടുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Lets socialize : Share via Whatsapp