ഷാര്‍ജയില്‍ ഏഴാം നിലയില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം

by Sharjah | 08-02-2019 | 897 views

ഷാര്‍ജയില്‍ ഏഴാം നിലയില്‍ നിന്ന് വീണ് മലയാളിയായ ഗോപകുമാര്‍ (32) മരണപ്പെട്ടു. ഗോപകുമാറിന് ഭാര്യയും മൂന്ന് വയസ്സുള്ള മകളുമുണ്ട്. ഗോപകുമാറിന് ഒരു വിധ പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

മെയിന്‍റനന്‍സ് ജോലിക്കാരനായി പ്രവര്‍ത്തിക്കുകയായിരുന്നു ഗോപകുമാര്‍. ഷാര്‍ജ അല്‍ മജര്‍റ പ്രദേശത്ത് ഗോപകുമാര്‍ താമസിച്ചിരുന്ന ഖാന്‍ സാഹിബ് കെട്ടിടത്തിന്‍റെ താഴെയാണ് പരിക്കുകളോടെ മൃതദേഹം കണ്ടെത്തിയത്.

വ്യാഴാഴ്ച രാവിലെ 11-ഓടെയാണ് സംഭവം സംബന്ധിച്ച്‌ പൊലീസ് ഓപറേഷന്‍ റൂമില്‍ വിവരം ലഭിച്ചത്. ഗോപകുമാറിന്‍റെ മുറിയില്‍ താമസിച്ചിരുന്ന വാച്ച്‌മാനെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇവര്‍ രണ്ടുപേരും മാത്രമായിരുന്നു മുറിയില്‍ താമസിച്ചിരുന്നത്. വിവരം അറിഞ്ഞ ഉടന്‍ രക്ഷാദൗത്യ സംഘം സ്ഥലത്തെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു.

Lets socialize : Share via Whatsapp