ബഹ്‌റിനില്‍ തെരുവ് നായകളെ നിയന്ത്രിക്കാന്‍ വാക്സിനേഷന്‍

by International | 04-02-2019 | 483 views

മനാമ: ബഹ്‌റിനില്‍ തെരുവ് പട്ടികളെ വന്ധ്യoകരിക്കുന്നതിലൂടെ എണ്ണം കുറക്കാന്‍ പുതിയ നീക്കം. ഇതിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയ വാക്സിനേഷന്‍ നടപടികള്‍ക്ക് തുടക്കമായതായി പൊതു മരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി. ഇതിനായി പ്രത്യേക ടെണ്ടര്‍ വിളിക്കുകയും 'തെലസ് വെറ്റിനറി ക്ലിനിക്​' ചുമതല ഏറ്റെടുക്കുകയും ചെയ്തു. തെരുവ് നായകളെ നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ രീതിയാണിതെന്ന് കരുതുന്നതായും മന്ത്രാലയം വ്യക്തമാക്കി. ജനവാസ പ്രദേശങ്ങളില്‍ തെരുവ് നായകളുടെ ശല്യം വര്‍ധിക്കുന്നതുമായി സംബന്ധിച്ച്‌ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഇത് സംബന്ധിച്ച്‌ പഠനം നടത്താനും ഫലപ്രദമായ പോംവഴി കണ്ടെത്താനും പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു.

അക്രമണകാരികളും രോഗം പിടിച്ചവയുമായ നായകളെ പിടികൂടുന്നതിന് മൃഗക്ഷേമ സൊസൈറ്റി പ്രത്യേകം തയാറാക്കിയ ഇരുമ്പ്കൂട് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. തെരുവ് നായകളുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് 17155363 എന്ന നമ്പരില്‍ പ്രവൃത്തി സമയത്ത് വിളിക്കാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.

Lets socialize : Share via Whatsapp