ഖത്തര്‍ ടീമിന് ഗംഭീര വരവേല്‍പ്പ്; രാജ്യത്തിന്‍റെ ആദരത്തിനു നന്ദി അറിയിച്ച്‌ താരങ്ങള്‍

by Sports | 04-02-2019 | 894 views

ഖത്തര്‍: ചരിത്രത്തില്‍ ആദ്യമായി ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ജേതാക്കളായ ഖത്തര്‍ ടീമിന് നാട്ടില്‍ ഗംഭീര വരവേല്‍പ്പ്. ദോഹയില്‍ വിമാനം ഇറങ്ങിയ താരങ്ങളെ സ്വീകരിക്കാന്‍ ഖത്തര്‍ അമീര്‍ ഷേഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി നേരിട്ടെത്തി. നൂറുകണക്കിന് ആരാധകര്‍ ഉള്‍പ്പെടെ എല്ലാവരും വിമാനത്താവളത്തില്‍ സ്വീകരിക്കാനായി കാത്തുനിന്നു. asian cup winner qatar team

തുറന്ന ബസില്‍ നഗരം ചുറ്റിയ താരങ്ങള്‍, രാജ്യത്തിന്‍റെ ആദരത്തിന് നന്ദി അറിയിച്ചു. എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫൈനലില്‍ ജപ്പാനെ അട്ടിമറിച്ചാണ് ഖത്തര്‍ ഏഷ്യന്‍ ജേതാക്കളായത്. 2022-ലെ ലോകകപ്പിന് വേദിയാകാന്‍ ഒരുങ്ങുന്ന ഖത്തറിന് ഏഷ്യന്‍ കപ്പ് കിരീടനേട്ടം വലിയ ഊര്‍ജ്ജമാണ്.

Lets socialize : Share via Whatsapp