ഷാർജ റിങ് റോഡ് ഭാഗികമായി അടച്ചിടുന്നു

by Sharjah | 12-10-2017 | 476 views

ഷാര്‍ജ: റോഡിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി ഷാർജ റിങ് റോഡ് ഭാഗികമായി അടച്ചിടുന്നു. 2018 ഒക്ടോബര്‍ 15 മുതല്‍ ഫെബ്രുവരി 15 വരെയാണ് റോഡ് അടച്ചിടുന്നത്. റോഡ് നിർമ്മാണത്തിന്‍റെ കാര്യത്തിൽ ആധുനിക രീതിയിലുള്ള അന്താരാഷ്ട്ര സമ്പ്രദായങ്ങള്‍ കൊണ്ട് വരുന്നത് ഗതാഗത മേഖലയെ മെച്ചപ്പെടുത്താനും സാമ്പത്തിക വളർച്ചയെ ഉന്നത നിലയിലെത്തിക്കാനും സഹായിക്കുമെന്നും മന്ത്രാലയ വക്താവ് വ്യക്തമാക്കി. കൂടാതെ വാഹനമോടിക്കുമ്പോള്‍ ഗതാഗത നിയമനങ്ങൾ കർശനമായി പാലിക്കണമെന്നും സ്വന്തം ജീവന്‍റെ വില തന്നെ മറ്റുള്ളവരുടെ ജീവനും നൽകണമെന്നും കൂട്ടിച്ചേര്‍ത്തു.

Lets socialize : Share via Whatsapp