.jpg)
ഷാര്‍ജ: ഷാര്‍ജ എമിറേറ്റിലെ ഫ്ലാറ്റുകളില്‍ വൈദ്യുതി നിരക്ക് കുറയ്ക്കാന്‍ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നിര്‍ദേശം നല്കി. നിര്‍ദേശം നടപ്പിലായാല്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള താമസക്കാര്‍ക്ക് ഗുണകരമാവുമെന്നാണ് വിലയിരുന്നുന്നത്.
നിലവില്‍ കിലോവാട്ടിന് 45 ഫില്‍സ് ആണ് വൈദ്യുത നിരക്ക്. പ്രത്യേക സാമ്പത്തിക മേഖലയിടെ താമസക്കാര്‍ക്കുള്‍പ്പെടെ 37.7 ശതമാനം വരെ നിരക്ക് കുറയും. 2,000 കിലോവാട്ട് വരെയുള്ള ഉപയോഗത്തിന് 28 ഫില്‍സ് വീതമാകും ഈടാക്കുക. കിലോവാട്ട് 6001 കൂടിയാല്‍ 43 ഫില്‍സ് വീതം ചുമത്തും. 2001-നും 4,000-നും ഇടയില്‍ ഒരു കിലോവാട്ടിന് 33 ഫില്‍സ്, 4001-നും 6,000-നും ഇടയില്‍ കിലോവാട്ടിന് 37 ഫില്‍സ് എന്നിങ്ങനെയും.
പുതിയ തീരുമാനം ഈ മാസത്തെ ബില്ലിനും ബാധകമാക്കിയിട്ടുണ്ട്. സഹിഷ്ണുതാ വര്‍ഷത്തില്‍ പുതിയ തീരുമാനം ഷാര്‍ജയിലെ താമസക്കാര്‍ക്ക് ഷെയ്ഖ് സുല്‍ത്താന്റെ സമ്മാനമാണെന്ന് സീവ ചെയര്മാന് ഡോ.റാഷിദ് അല്‍ ലിം പറഞ്ഞു.