വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍; സൗദിയില്‍ നിരവധി പേര്‍ പിടിയിലാകുന്നു

by International | 26-01-2019 | 720 views

സൗദി: വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച് ജോലി നേടുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിരവധി പേര്‍ പിടിക്കപ്പെടുന്നു. കഴിഞ്ഞ ദിവസം ദമ്മാമില്‍ പിടിക്കപ്പെട്ട ഗര്‍ഭിണിയായ മലയാളി നേഴ്സിന് കോടതി ജാമ്യം അനുവദിച്ചു. ജോലി നേടുന്നതിന് സമര്‍പ്പിച്ച അപേക്ഷയോടൊപ്പമുള്ള സര്‍ട്ടിഫിക്കറ്റുകളില്‍ ആരോഗ്യ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

പിടിയിലായവരുടെ വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പകര്‍പ്പുകള്‍ തന്നെയാണെന്ന് കണ്ടെത്തിയെങ്കിലും കൂടെ സമര്‍പ്പിച്ച പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പലരും അറസ്റ്റിലാകുന്നത്.

ഇതിനിടയിലാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന മലയാളി നേഴ്സ് സമാനമായ കേസില്‍ പിടിയിലായത്. ഇത്തരം കേസുകളില്‍ പിടിക്കപ്പെട്ടവരില്‍ ചിലര്‍ ശിക്ഷാ കാലാവധി കഴിഞ്ഞ് അടുത്തിടെ നാട്ടിലേക്ക് തിരിച്ചിരുന്നു. മറ്റു ചിലര്‍ ഇപ്പോഴും സ്പോണ്‍സറുടെ ജാമ്യത്തിലാണ് കഴിയുന്നത്.

Lets socialize : Share via Whatsapp