2022 - ലെ ഫിഫ ലോകകപ്പ് ടൂര്‍ണമെന്‍റിന് വേണ്ടിയുള്ള അല്‍ തുമാമ സ്റ്റേഡിയത്തിന്‍റെ പണികള്‍ക്ക് തുടക്കമായി

by Sports | 10-10-2017 | 493 views

ദോഹ: 2022-ലെ ഫിഫ ലോകകപ്പ് ടൂര്‍ണമെന്‍റിന് വേണ്ടിയുള്ള ആറാമത്തെ സ്റ്റേഡിയമായ അല്‍ തുമാമയുടെ കോണ്‍ക്രീറ്റ് പണികള്‍ക്ക് തുടക്കമായി. അടുത്തിടെയാണ് സ്റ്റേഡിയത്തിന്‍റെ രൂപഘടന പുറത്തിറക്കിയത്. അറബ് പൈതൃകം പ്രതിഫലിപ്പിച്ചുകൊണ്ട് ഗാഫിയ തൊപ്പിയുടെ മാതൃകയില്‍ അറബ് എന്‍ജിനീയറിങ് ബ്യൂറോയിലെ ചീഫ് ആര്‍ക്കിടെക്ടായ ഖത്തറി പൗരനാണ് സ്റ്റേഡിയത്തിന്‍റെ രൂപകല്‍പ്പന തയ്യാറാക്കിയത്.

5,15,400 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണവും, നാല് ഔട്ട്ഡോര്‍ പിച്ചുകളാണുമാണുള്ളത്. ഇതില്‍ 40,000 കാണികളെ ഉള്‍ക്കൊള്ളിക്കാന്‍ ശേഷിയുള്ളതാണ്. 2020-ല്‍ സ്റ്റേഡിയത്തിന്‍റെ പണി പൂര്‍ത്തിയാകും. ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയാണ് സ്റ്റേഡിയം നിര്‍മാണത്തിനായുള്ള മേല്‍നോട്ടം വഹിക്കുന്നത്. 2022 ലോകകപ്പ്ഫുട്ബോള്‍ മത്സരത്തിന്‍റെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങളാണ് തുമാമ സ്റ്റേഡിയത്തില്‍ നടക്കുക.

Lets socialize : Share via Whatsapp