പ്രവാസി ഭാരതീയ ദിവസ്: കെഎംസിസി പങ്കെടുക്കുന്നത് ബിജെപി പ്രതിനിധികളായി

by Sharjah | 22-01-2019 | 944 views

ദുബയ്: വാരണാസിയില്‍ തിങ്കളാഴ്ച ആരംഭിച്ച പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുക്കാന്‍ യുഎഇ-യിലെ കെഎംസിസി, മാസ്, ഇന്‍കാസ് നേതാക്കള്‍ പോയത് പ്രവാസി ബിജെപി സംഘടനാ പ്രതിനിധിയായി. യുഎഇ-യില്‍ രജിസ്റ്റര്‍ ചെയ്ത സംഘടനകളായ കെഎംസിസി സംഘടനാ നേതാക്കളും ഷാര്‍ജ ഇന്ത്യ അസോസിയേഷന്‍ ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കാന്‍ വേണ്ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് യുഎഇ-യില്‍ പ്രവര്‍ത്തിക്കാന്‍ പോലും അനുമതി ഇല്ലാത്ത ബിജെപിയുടെ കടലാസ് സംഘടനയായ ഇന്ത്യന്‍ പീപ്പിള്‍സ് ഫോറം വഴിയാണ്.

ലീഗിന്‍റെ പ്രവാസി സംഘടനയായ കെഎംസിസിയുടെയും കോണ്‍ഗ്രസ്സിന്‍റെ പ്രവാസി സംഘടനയായ ഇന്‍കാസിന്‍റെയും സമുന്നത നേതാക്കളാണ് വാരണാസിയില്‍ ബിജെപി പ്രതിനിധിയായി പങ്കെടുക്കുന്നത്. കൂടാതെ സിപിഎം അനുയായികളുടെ കൂട്ടായ്മയായ മാസിന്‍റെ നേതാക്കളുമുണ്ട്. എല്ലാ ചിലവുകളും അടക്കം 750 ദിര്‍ഹമാണ് ഇതിനായി ഈടാക്കുന്നത്. ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ കൂടി സൗകര്യം നല്‍കുന്നത് കാരണം പലരും കുടുംബ സമേതമാണ് വാരണാസിയില്‍ എത്തിയിരിക്കുന്നത്.

Lets socialize : Share via Whatsapp