സൗദിയില്‍ ഇന്ത്യന്‍ സ്‌കൂളുകളുടെ വേനലവധി പ്രഖ്യാപിച്ചു

by International | 22-01-2019 | 559 views

റിയാദ്: സൗദി അറേബ്യയിലെ ഇന്‍റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകളുടെ വേനല്‍ അവധി ജൂലൈ മുതല്‍ ആരംഭിക്കും. പുതിയ അധ്യായന വര്‍ഷം സെപ്തംബറില്‍ തുടങ്ങുമെന്നും അധികൃതര്‍ അറിയിച്ചു.

റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലെ ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകളുടെ വേനലവധി ജൂലൈ ഏഴു മുതല്‍ ഓഗസ്റ്റ് 31 വരെ ആയിരിക്കും. സെപ്റ്റംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കും. സി.ബി.എസ്.ഇ അംഗീകാരമുളള രാജ്യത്തെ മുഴുവന്‍ ഇന്ത്യന്‍ സ്‌കൂളുകളും ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് വേനലവധി.

അതേസമയം, ഈ വര്‍ഷം മാര്‍ച്ചില്‍ വാര്‍ഷിക പരീക്ഷ കഴിഞ്ഞാല്‍ ഇന്ത്യയിലേക്ക് കൂടുതല്‍ വിദ്യാര്‍ഥികള്‍ മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആശ്രിത ലെവി നിലവില്‍ വന്നതോടെ ഇടത്തരം വരുമാനക്കാരായവര്‍ക്ക് ചിലവ് താങ്ങാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുളളത്.

Lets socialize : Share via Whatsapp