ഇന്ത്യന്‍ ഉള്ളിക്ക് കുവൈറ്റില്‍ വില കൂടി

by Business | 22-01-2019 | 1142 views

കുവൈറ്റില്‍ ഇന്ത്യന്‍ ഉള്ളിക്ക് വിലവര്‍ദ്ധന. ഈജിപ്തില്‍ നിന്നുള്ള ഉള്ളി ഇറക്കുമതി നിര്‍ത്തലാക്കിയതോടെ നിത്യോപയോഗത്തിനുള്ള ഉള്ളിക്കായി വലിയ വിലയാണ് ജനങ്ങള്‍ നല്‍കേണ്ടത്. ഈജിപ്തില്‍ നിന്നുള്ള ഉള്ളിയില്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിലാണ് ഇറക്കുമതി നിര്‍ത്തിവച്ചത്.

ഒരു ടണ്‍ ഉള്ളിയുടെ വില 230 ഡോളറില്‍ നിന്ന് 300 ഡോളറായാണ് വര്‍ധിച്ചത്. 30 കിലോയ്ക്ക് 3.250 കുവൈറ്റ് ദിനറായാണ് വില വര്‍ധിച്ചത് . നേരത്തെ ഇത് 2.750 കുവൈത്ത് ദിനാറായിരുന്നു.

Lets socialize : Share via Whatsapp