മാര്‍പാപ്പയുടെ യു.എ.ഇ സന്ദര്‍ശന പൊതുപരിപാടിയില്‍ 1.35 ലക്ഷം പേര്‍ക്ക് പങ്കെടുക്കാന്‍ അവസരം

by General | 22-01-2019 | 513 views

അബുദാബി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യു.എ.ഇ സന്ദര്‍ശനത്തിനിടെ നടക്കുന്ന വിശുദ്ധ കുര്‍ബാനയിലും പൊതുപരിപാടികളിലും 1,35,000 ആളുകള്‍ക്ക് പങ്കെടുക്കാന്‍ സൗകര്യമൊരുക്കും.

നാഷണല്‍ മീഡിയ കൗണ്‍സിലാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ 1,20,000 ആളുകള്‍ക്ക് പരിപാടി നടക്കുന്ന സായിദ് സ്പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ പ്രവേശനമുണ്ടാകും. 15,000 ആളുകള്‍ക്ക് സ്റ്റേഡിയത്തിനുപുറത്തുള്ള വലിയ സ്‌ക്രീനില്‍ പരിപാടി തത്സമയം കാണാം. ടിക്കറ്റിനായി രജിസ്റ്റര്‍ ചെയ്ത ലക്ഷക്കണക്കിന് ആളുകളില്‍ നിന്നാണ് 1,20,000 പേരെ തിരഞ്ഞടുക്കുക. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരാഴ്ചയ്ക്കകം വിവരങ്ങള്‍ ലഭ്യമാക്കും.

ഫെബ്രുവരി മൂന്നിന് രാത്രി പത്തുമണിക്ക് അബുദാബി അല്‍ ബത്തീന്‍ പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തിലാണ് മാര്‍പാപ്പ എത്തുക. തുടര്‍ന്ന് അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും . ശേഷം 6.10-ന് മറീനയിലെ ഫൗണ്ടേഴ്‌സ് മെമ്മോറിയലില്‍ ഇന്‍റര്‍ റിലീജിയസ് സമ്മേളനത്തില്‍ പങ്കെടുക്കും. അഞ്ചിന് രാവിലെ 9.10-ന് അബുദാബിയിലെ ക്രിസ്ത്യന്‍ ദേവാലയം സന്ദര്‍ശിച്ചിട്ടായിരിക്കും മടക്കം .

Lets socialize : Share via Whatsapp