വീട്ടുജോലിക്കാരുടെ തൊഴില്‍ നിയമത്തില്‍ പുതിയ മാറ്റങ്ങള്‍ വരുത്തി സൗദി അറേബ്യ

by International | 16-07-2017 | 699 views

സൗദി അറേബ്യ : വീട്ടുജോലിക്കാരുടെ ഇഖാമ കാലാവധി തീര്‍ന്ന് ഒരു മാസത്തിനകം പുതുക്കിയില്ലെങ്കില്‍ അവര്‍ക്ക് മറ്റൊരു സ്പോണ്‍സറുടെ കീഴിലേയ്ക്കു മാറാം എന്ന പുതിയ നിയമ മാറ്റവുമായി സൗദി അറേബ്യ. വീട്ടുജോലിക്കാരുടെ ഗണത്തിലുള്ള ജോലികള്‍ ചെയ്യുന്ന തൊഴിലാളികള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. കൂടാതെ തൊഴിലാളികള്‍ക്ക് മൂന്നു മാസം ശമ്പളം മുടങ്ങുകയോ വൈകുകയോ ചെയ്താല്‍ മറ്റൊരു ജോലി തേടാനും സാധിക്കും.

കമ്പനികളിലും വാണിജ്യ സ്ഥാപനങ്ങളിലും ജോലി ചെയ്തിരുന്നവര്‍ക്കുള്ള ആനുകൂല്യമാണ് ഇപ്പോള്‍ വീട്ടു ജോലിക്കാരിലേയ്ക്കും വ്യാപിപ്പിച്ചിരിക്കുന്നത്. ഇഖാമയുമായി ബന്ധപ്പെട്ട കര്‍ശന നിയമങ്ങള്‍ തൊഴിലാളികളെ വളരെ ബുദ്ധിമുട്ടിച്ചിരുന്നു. ഇത്തരം സാഹചര്യം ഒഴിവാക്കാന്‍ പുതിയ നിയമം സഹായകരമാകുമെന്നും തൊഴില്‍ മന്ത്രി ഡോ. അലി അല്‍ഗഫീസ് അറിയിച്ചു.

 

Lets socialize : Share via Whatsapp