ലോകത്തിലെ ഏറ്റവും വലിയ അണ്ടര്‍വാട്ടര്‍ തീം പാര്‍ക്ക്​ ബഹ്‌റിനില്‍

by Entertainment | 20-01-2019 | 781 views

മനാമ: വിസ്മയ ലോകത്തേക്ക് സഞ്ചാരികളെ കൂട്ടിക്കൊണ്ട് പോകാന്‍ ബഹ്‌റൈന്‍ വീണ്ടും ഒരുങ്ങുന്നു. ലോകത്തിലെ ഏറ്റവും വലിയ അണ്ടര്‍വാട്ടര്‍ തീം പാര്‍ക്ക്​ ബഹ്​റൈനില്‍ തുറക്കും. 1,00,000 സ്​ക്വയര്‍ മീറ്ററിലാണ്​ ഇത്​ തയാറാക്കുന്നത്​. പരിസ്​ഥിതികാര്യ ഉന്നതാധികാര സമിതി അധ്യക്ഷനും ഹമദ്​ രാജാവി​ന്‍റെ പ്രതിനിധിയുമായ ഷെയ്ഖ്​ അബ്​ദുല്ല ബിന്‍ ഹമദ്​ ആല്‍ ഖലീഫ അറിയിച്ചതാണ്​ ഇക്കാര്യം.

ലോകോത്തരമായ ഡൈവിങ്​ അനുഭവമാണ്​ ഇവിടെ സാധ്യമാവുക. മധ്യത്തിലായി മുങ്ങിയ നിലയിലുള്ള ​ജംബോ ജെറ്റ്​ വിമാനം ഉണ്ടാകും. ഇവിടെയുള്ള പരമ്പരാഗത മുത്ത്​ വ്യാപാരികളുടെ ഭവനം ഓര്‍മിപ്പിക്കും വിധമുള്ള നിര്‍മിതികളും കൃ​ത്രിമ പവിഴപ്പുറ്റുകളും പരിസ്​ഥിതി സൗഹൃദ വസ്​തുക്കള്‍ കൊണ്ട്​ നിര്‍മിച്ച വസ്​തുക്കളും നയന മനോഹരമാകുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​. പവിഴപ്പുറ്റി​ന്‍റെ സ്വാഭാവിക വളര്‍ച്ചയും കടല്‍ ജീവികളുടെ സഞ്ചാരവും തടസപ്പെടുത്താത്ത വിധമാകും ഇത്​ ഒരുക്കുക. 2019-ലെ വേനലില്‍ തന്നെ ഇത്​ ഡൈവിങ്​ താല്‍പര്യമുള്ളവര്‍ക്കും സന്ദര്‍ശകര്‍ക്കുമായി തുറക്കുമെന്നാണ് സൂചന .

Lets socialize : Share via Whatsapp