ഷാര്‍ജയില്‍ വാ​ഹ​നാ​പ​ക​ടം: ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക്ക്​ 10,90,000 ദി​ര്‍​ഹം ന​ഷ്​​ട​പ​രി​ഹാ​രം

by Sharjah | 20-01-2019 | 860 views

ഷാ​ര്‍​ജ: ഷാര്‍ജയില്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ സാ​ര​മാ​യി പ​രു​ക്കേ​റ്റ മ​ല​യാ​ളി​ക്ക്​ 10,90,000 ദി​ര്‍​ഹം (ര​ണ്ടു കോ​ടി​യി​ലേ​റെ രൂ​പ) ന​ഷ്​​ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ ദു​ബൈ സി​വി​ല്‍ കോ​ട​തി വി​ധി. ക​ണ്ണൂ​ര്‍ പ​ള്ളി​പ​റ​മ്പ സ്വ​ദേ​ശി അ​യ​ട​ത്തു പു​തി​യ​പു​ര​യി​ല്‍ സി​ദ്ധീ​ഖ് (42) 2017 മെ​യ്​ മാ​സം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട സം​ഭ​വ​ത്തി​ലാ​ണി​ത്. ഷാ​ര്‍​ജ​യി​ല്‍ ക​ഫ്റ്റീ​റി​യ ന​ട​ത്തി​ വ​രി​ക​യാ​യി​രു​ന്ന സി​ദ്ധീ​ഖ് ദു​ബൈ ഷെയ്​ഖ്​ മു​ഹ​മ്മ​ദ്​ ബി​ന്‍ സാ​യി​ദ്​ റോ​ഡി​ലൂ​ടെ പോ​കുമ്പോ​ള്‍ പാ​ക്​ പൗ​ര​ന്‍ ഓ​ടി​ച്ച വാ​ഹ​ന​മാ​ണ്​ ഇ​ടി​ച്ചി​രു​ന്ന​ത്.

വാ​ഹ​നം ഓ​ടി​ച്ച​യാ​ളെ ഷാ​ര്‍​ജ ട്രാ​ഫി​ക്​ ക്രി​മി​ന​ല്‍ കോ​ട​തി 3,000ദി​ര്‍​ഹം പി​ഴ​യും മൂ​ന്ന്മാ​സത്തേ​ക്ക്​ ലൈ​സ​ന്‍​സ്​ റ​ദ്ദാ​ക്കാ​നും വി​ധി​ച്ച്‌​ വി​ട്ട​യ​ച്ച​തി​നെ തു​ട​ര്‍​ന്ന്​ വാ​ഹ​നാ​പ​ക​ട ന​ഷ്​​ട​പ​രി​ഹാ​ര​ത്തി​നാ​യി ബ​ന്ധു​ക്ക​ള്‍ ശ്ര​മ​മാ​രം​ഭി​ച്ചു. കേ​സ് ഏ​റ്റെ​ടു​ത്ത ലീ​ഗ​ല്‍ ഓ​ഫീ​സ്​ ഇ​ന്‍​ഷു​റ​ന്‍​സ്​ ക​മ്പ​നി​യെ​യും, ഡ്രൈ​വ​റെ​യും എ​തി​ര്‍​ ക​ക്ഷി​യാ​ക്കി കൊ​ണ്ട്​ വാ​ഹ​നാ​പ​ക​ട ന​ഷ്​​ട​പ​രി​ഹാ​ര​ത്തി​നാ​യി ദു​ബായ് സി​വി​ല്‍ കോ​ട​തി​യി​ല്‍ കേ​സ്​ ഫ​യ​ല്‍ ചെ​യ്തു.

എ​ന്നാ​ല്‍ ഈ ​അ​പ​ക​ട​ത്തി​ലെ ന​ഷ്​​ട​പ​രി​ഹാ​രം ന​ല്‍​കാ​നു​ള്ള ബാ​ധ്യ​ത കമ്പ​നി​ക്കി​ല്ലെ​ന്നും മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ടി​ല്‍ പ​രാ​മ​ര്‍​ശി​ച്ച​തു​പോ​ലു​ള്ള പ​രുക്കു​ക​ള്‍ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും, ഇ​ന്‍​ഷു​റ​ന്‍​സ് ​കമ്പ​നി ഉന്നയിച്ചെങ്കിലും പ​രാ​തി​ക്കാ​ര​ന്‍ ഹാ​ജ​രാ​ക്കി​യ തെ​ളി​വു​ക​ള്‍ ശ​രി​വെ​ച്ച കോ​ട​തി ശാ​രീ​രി​ക, സാമ്പ​ത്തി​ക,മാ​ന​സി​ക​ ന​ഷ്​​ട​ങ്ങ​ള്‍ ​പ​രി​ഗ​ണി​ച്ച്‌​10,90,000 ദി​ര്‍​ഹം ന​ല്‍​കാ​ന്‍ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.

Lets socialize : Share via Whatsapp