മലയാളികളടക്കമുള്ള തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ന്നു

by Abudhabi | 20-01-2019 | 854 views

അബുദാബി : മലയാളികളടക്കമുള്ള തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ന്നു. 7 മാസമായി ശമ്പളമില്ലാതെ ദുരിതത്തിലായ 70 മലയാളികള്‍ അടക്കമുള്ള 400 തൊഴിലാളികളുടെ പ്രശ്നങ്ങളാണ് ഒത്തുതീര്‍ന്നത്. കുടിശികയില്‍ 50 ശതമാനം നല്‍കാമെന്ന അല്‍ വസീത കാറ്ററിങ് കമ്പനിയുടെ ഉപാധി തൊഴിലാളികളില്‍ 90 പേരൊഴികെ മറ്റെല്ലാവരും അംഗീകരിച്ചു. ഇതിനകം കേസ് കൊടുത്ത് കോടതിയുടെ അന്തിമ വിധി വന്ന മൂന്നു പേര്‍ക്ക് കോടതി നിര്‍ദേശിച്ച തുക മുഴുവന്‍ നല്‍കാനും തീരുമാനമായി.

മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം, അബുദാബി മൊബൈല്‍ കോടതി, അബുദാബി പൊലീസ്, കമ്പനിയുടെയും വിവിധ രാജ്യങ്ങളിലെ എംബസി പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് 310 പേര്‍ സമ്മതപത്രം ഒപ്പിട്ട് നല്‍കുകയായിരുന്നു. ഇതനുസരിച്ചുള്ള തുക തിങ്കളാഴ്ച എക്സ്ചേഞ്ചു വഴി വിതരണം ചെയ്യും.

 

Lets socialize : Share via Whatsapp