നാട്ടിലേക്ക് അയച്ച 265 ദിര്‍ഹത്തിലൂടെ പ്രവാസിക്ക് സമ്മാനമായി ലഭിച്ചത് സ്വന്തം നാട്ടില്‍ 4 ലക്ഷം ദിര്‍ഹത്തിന്‍റെ വീട്

by Sharjah | 16-01-2019 | 953 views

ഷാര്‍ജ: യുഎഇ-യിലെ അല്‍ അന്‍സാരി എക്സ്‍ചേഞ്ച് സംഘടിപ്പിച്ച വിന്‍റര്‍ പ്രമോഷനില്‍ ഇന്ത്യക്കാരനായ ഡോണ്‍സണ്‍ മിഖായേലിനെ ഭാഗ്യദേവത കടാക്ഷിച്ചു. നാട്ടിലേക്ക് അയച്ച 265 ദിര്‍ഹത്തിലൂടെ പ്രവാസിക്ക് സമ്മാനമായി ലഭിച്ചത് സ്വന്തം നാട്ടില്‍ 4 ലക്ഷം ദിര്‍ഹത്തിന്‍റെ വീട്.

അല്‍ അന്‍സാരി എക്സ്‍ചേഞ്ചിന്‍റെ ഷാര്‍ജ ക്ലോക് ടവര്‍ ബ്രാഞ്ചില്‍ നിന്ന് 265 ദിര്‍ഹമാണ് നാട്ടിലേക്ക് അയച്ചത്. ഒന്നാം സമ്മാനത്തിന് അര്‍ഹമായതോടെ നാട്ടില്‍ നാല് ലക്ഷം ദിര്‍ഹത്തിന്‍റെ വീടായിരിക്കും സമ്മാനമായി ലഭിക്കുക. സ്വന്തമായൊരു വീടെന്ന തന്‍റെയും കുടുംബത്തിന്‍റെയും സ്വപ്നം യാഥാര്‍ത്ഥ്യമായതില്‍ സന്തോഷമുണ്ടെന്ന് ഡോണ്‍സണ്‍ പറഞ്ഞു.

Lets socialize : Share via Whatsapp