രാഹുൽ ഗാന്ധിയുടെ യുഎഇ സന്ദർശനം... വന്‍ ആഘോഷമാക്കാനൊരുങ്ങി സംഘാടകർ

by Dubai | 06-01-2019 | 557 views

ദുബായ്: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ യുഎഇ സന്ദർശനം വന്‍ ആഘോഷമാക്കാനൊരുങ്ങി സംഘാടകർ. യുഎഇ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ജനുവരി 11, വെള്ളിയാഴ്ചയാണ് രാഹുൽഗാന്ധി പ്രവാസി ജനതയെ അഭിസംബോധന ചെയ്യുന്നത്. ഇരുപത്തയ്യായിരം പേർക്ക് സ്റ്റേഡിയത്തിലേക്ക്  സൗജന്യ പ്രവേശനം ഉണ്ടെങ്കിലും, ഓൺലൈൻ രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ അകത്തേക്ക് കയറുവാൻ സാധിക്കുകയുള്ളൂ. ഇതിനായിട്ടുള്ള പ്രത്യേക വെബ്സൈറ്റ് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ അമേരിക്കയിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം നിർവഹിച്ചു.

വിവിധയിടങ്ങളിൽ നിന്നും ആളുകളെ ദുബായിലേക്ക് എത്തിക്കുവാൻ ആയിരത്തോളം ബസുകൾ സജ്ജീകരിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള എഴുപതോളം കലാകാരന്മാർ അണിനിരക്കുന്ന വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

Lets socialize : Share via Whatsapp