ഷാര്‍ജയില്‍ വ്യവസായ മേഖലയിലെ ഫര്‍ണ്ണിച്ചര്‍ ഷോപ്പിനു സമീപം തീപിടുത്തം; ആളപായമില്ല

by Sharjah | 02-01-2019 | 747 views

ഷാര്‍ജ: ഫര്‍ണ്ണിച്ചര്‍ ഷോപ്പിനു സമീപം തീപിടിച്ചു. സംഭവത്തില്‍ ആളപായമില്ല. ഷാര്‍ജയില്‍ വ്യവസായ മേഖലയിലെ ഫര്‍ണ്ണിച്ചര്‍ ഷോപ്പിനു സമീപത്താണ് തീപിടുത്തം ഉണ്ടായത്. ജനങ്ങളെ ഏറെ നേരം പരിഭ്രാന്തിയിലാഴ്ത്തി. മാത്രമല്ല, അന്തരീക്ഷത്തില്‍ വ്യാപകമായി പുക ഉയര്‍ന്നത് സമീപവാസികളെ ആശങ്കയിലാക്കുകയായിരുന്നു. ആഭ്യന്തര പ്രതിരോധ കേന്ദ്രത്തില്‍ നിന്നുള്ള ഫയര്‍ യൂണിറ്റ് ഉദ്യോഗസ്ഥരെത്തിയാണ് തീ അണച്ചത്.

കൂടാതെ, ഇന്നലെ രാത്രി 9.58 ഓടെയാണ് തീപിടുത്തത്തെക്കുറിച്ച്‌ സന്ദേശം ലഭിക്കുന്നതെന്നും ഉടന്‍ തന്നെ സ്ഥലത്തേക്ക് തിരിക്കുകയായിരുന്നെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ സ്ഥലത്തെത്തിയ യൂണിറ്റ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു.

Lets socialize : Share via Whatsapp