സാമ്പത്തിക മുന്നേറ്റത്തില്‍ യു.എ.ഇ.

by Business | 16-07-2017 | 889 views

ദുബായ് : യു.എ.ഇ. യുടെ സാമ്പത്തിക വളര്‍ച്ച ശക്തമായി തിരിച്ച് വരുമെന്ന് അന്തര്‍ദേശീയ നാണ്യ നിധി (ഐ.എം.എഫ്). 2016 –ല്‍ സമ്പദ് മേഖലയുടെ പ്രകടനത്തിന് മങ്ങലേറ്റിരുന്നു. എണ്ണ വിലയിലും വളര്‍ച്ചയിലും കുറവ് വന്നതും പല പദ്ധതികളും നീട്ടി വെച്ചതുമെല്ലാമാണ് ആഗോള താപനത്തില്‍ കുറവ് വരാനുള്ള കാരണം.

എണ്ണ ഇതര വരുമാനങ്ങള്‍ മുഖേനയുള്ള സാമ്പത്തിക വളര്‍ച്ച 2.7 ശതമാനം നിരക്കില്‍ നിന്നും 3.3 എന്ന നിരക്ക് കൈ വരിച്ചിരിക്കുകയാണെന്ന് ഐ.എം.എഫ് ചൂണ്ടിക്കാട്ടുന്നു. എക്സ്പോ 2020 –ന് മുന്നോടിയായുള്ള നിക്ഷേപങ്ങളും ഇതിന് കരുത്ത് പകരും.

രാജ്യത്തിന്‍റെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ ഈ വര്‍ഷം1.3 ശതമാനം വര്‍ദ്ധനയും 2018 ആകുമ്പോള്‍ 3.4 ശതമാനം വര്‍ദ്ധനയുമാണ് പ്രതീക്ഷിക്കുന്നത്. പല മേഖലകളിലും സാമ്പത്തിക മാന്ദ്യം പ്രകടമായപ്പോഴും ബാങ്കുകള്‍ മികച്ച മൂലധനത്തോടെ ശക്തമായി നിലകൊണ്ടത്  രാജ്യത്തിന്‍റെ സാമ്പത്തിക ബലത്തെ സൂചിപ്പിക്കുന്നു.

 

Lets socialize : Share via Whatsapp