യുഎഇ-യില്‍ ഗോഡൗണുകള്‍ക്ക് തീപിടിച്ചു; ഒരാള്‍ക്ക് പരിക്ക്

by General | 27-12-2018 | 577 views

അബുദാബി: അബുദാബിയിലെ രണ്ട് ഗോഡൗണുകളിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനത്തിനിടെ അഗ്നിശമന സേനാംഗത്തിനാണ് പരിക്കേറ്റത്. 

ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം അല്‍ റീം ഐലന്‍ഡിലെ രണ്ട് ഗോഡൗണുകളിലാണ് തീപിടിച്ചത്. ഗോഡൗണുകള്‍ക്ക് സമീപമുണ്ടായിരുന്ന നിര്‍മ്മാണ സാമഗ്രികള്‍ക്കാണ് ആദ്യം പിടിച്ചത്. അതിവേഗം തീപിടിക്കുന്ന വസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചിരുന്നത് സ്ഥിതി ഗുരുതരമാക്കി.

അഗ്നിശമന സേനയും സിവില്‍ ഡിഫന്‍സും ആംബുലന്‍സുകളും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിസരത്തെ മറ്റ് ഗോഡൗണുകളിലേക്ക് തീ പടരാതെ നിയന്ത്രിക്കാന്‍ അഗ്നിശമന സേനയ്ക്ക് കഴിഞ്ഞു. രക്ഷാ പ്രവര്‍ത്തനത്തിനിടെയാണ് സേനാംഗത്തിന് സാരമായി പൊള്ളലേറ്റത്. സ്ഥാപനങ്ങള്‍ മതിയായ അഗ്നിരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിക്കുകയും അവ കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്തുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.

Lets socialize : Share via Whatsapp