ഫേസ്ബുക്ക് ട്രോളിംഗിന് ഇരയായി ലൈവായി ആത്മഹത്യ ചെയ്യാന്‍ പദ്ധതിയിട്ട പെണ്‍കുട്ടിയെ തക്കസമയത്തെത്തി രക്ഷപ്പെടുത്തി പോലീസ്

by Sharjah | 23-12-2018 | 869 views

ഷാര്‍ജ:  സോഷ്യല്‍ മീഡിയയില്‍ ട്രോളിംഗിനിരയായ പെണ്‍കുട്ടി ലൈവായി ആത്മഹത്യ ചെയ്യാന്‍ പദ്ധതിയിട്ടു. ഇതറിഞ്ഞെത്തിയ പോലീസ് തക്കസമയത്തെത്തി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. ഷാര്‍ജയിലെ ഇന്ത്യന്‍ പ്രവാസിയായ ഇരുപതുകാരിയാണ് ജീവനൊടുക്കാന്‍ തയ്യാറായത്.

താന്‍ ലൈവായി ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന പെണ്‍കുട്ടിയുടെ സന്ദേശം ദുബൈ സൈബര്‍ ക്രൈം പട്രോള്‍സിന്‍റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഷാര്‍ജ പോലീസിന്‍റെ  സഹായത്തോടെ ഇവര്‍ പെണ്‍കുട്ടിയുടെ ലൊക്കേഷന്‍ കണ്ടെത്തി തക്ക സമയത്തെത്തി രക്ഷപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കിയതായും പോലീസ് അറിയിച്ചു.

ഷാര്‍ജയിലെ അല്‍ നഹ്ദ ഏരിയയിലായിരുന്നു പെണ്‍കുട്ടിയുടെ ഫ്ലാറ്റ്. പോലീസ് ഫ്ലാറ്റിലെത്തിയപ്പോഴാണ് പെണ്‍കുട്ടിയുടെ പിതാവ് വിവരമറിയുന്നത്. അര്‍ദ്ധരാത്രിക്ക് ശേഷം ലൈവായി ആത്മഹത്യ ചെയ്യാനായിരുന്നു പെണ്‍കുട്ടിയുടെ പ്ലാന്‍.

സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്ത സ്വന്തം ഫോട്ടോയ്ക്ക് താഴെ വന്ന കമന്‍റുകളാണ് പെണ്‍കുട്ടിയെ വേദനിപ്പിച്ചത്.

Lets socialize : Share via Whatsapp