ചവറ്റു കുട്ടയ്ക്ക് മുന്നിലുള്ള പാര്‍ക്കിംഗ് ശിക്ഷാര്‍ഹം

by Sharjah | 16-07-2017 | 844 views

ഷാര്‍ജ : മാലിന്യം നിക്ഷേപിക്കുന്ന ചവറ്റു കുട്ടയില്‍ നിന്നും മാലിന്യം നീക്കം ചെയ്യാന്‍ വരുന്ന വാഹനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുന്ന രീതിയില്‍ അന്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്‌താല്‍ 500 ദിര്‍ഹം പിഴ ചുമത്തുന്നതായിരിക്കും. ഷാര്‍ജ നഗരസഭ 2015-ല്‍ നടപ്പിലാക്കിയ നിയമാടിസ്ഥാനത്തിലായിരിക്കും പിഴ ചുമത്തുക.

Gulf Malayalam news, Gulf malayalees, Dubai Malayalam news, Dubai malayalees,Malayalam Gulf news

തോട്ടികള്‍ എളുപ്പത്തില്‍ മാറ്റാനും സ്ഥാപിക്കാനുമായി അധിക സൗകര്യം   ഏര്‍പ്പെടുത്തിയിരിക്കുന്നതിനെ പലരും ദുരുപയോഗം ചെയ്യുന്നുണ്ട്. ഇനിമുതല്‍ ഇങ്ങനെയുള്ള പരാതി ലഭിച്ചാല്‍ നഗരസഭാ വാഹനങ്ങളെത്തി പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളെ നീക്കം ചെയ്യുകയും വാഹനം തിരികെ ലഭിക്കുന്നതിന് കൂടുതല്‍ കടമ്പകള്‍ കടക്കേണ്ടി വരുമെന്നും നഗരസഭ അറിയിച്ചിട്ടുണ്ട്. അത് പോലെ തന്നെ കെട്ടിടങ്ങളിലേയ്ക്കുള്ള വഴി മുടക്കുന്ന വാഹന പാര്‍ക്കിങ്ങുകളും ശിക്ഷാര്‍ഹമാണ്.

 

 

Lets socialize : Share via Whatsapp