ഇസ്​ലാമിക കലയുടെ ആഗോള ഉത്സവത്തിന്​ ഷാര്‍ജയില്‍ തുടക്കം കുറിച്ചു

by Sharjah | 22-12-2018 | 818 views

ഷാര്‍ജ: രാജ്യത്തെ ഇസ്​ലാമിക കലോത്സവത്തിന്​ ഷാര്‍ജയില്‍ തുടക്കമായി. ഹൊറൈസണ്‍ (ചക്രവാളം) എന്ന പ്രമേയത്തില്‍ ഷാര്‍ജ ആര്‍ട്ട്​ മ്യൂസിയത്തില്‍ തുടങ്ങിയ ഷാര്‍ജ ഇസ്​ലാമിക്​ ആര്‍ട്​സ്​ ഫെസ്​റ്റിവലി​​ന്‍റ 21-ാം അധ്യായത്തിന്​ നിറം പകരാന്‍ ഷാര്‍ജ ധനകാര്യ വകുപ്പ്​ ചെയര്‍മാന്‍ ഷെയ്ഖ്​ മുഹമ്മദ്​ ബിന്‍ സഊദ് അല്‍ ഖാസിമി, ഷാര്‍ജ സാംസ്​കാരിക വിഭാഗം മേധാവി മുഹമ്മദ്​ അല്‍ ഖസീര്‍ എന്നിവരും നൂറുകണക്കിന്​ കലാകാരും ആസ്വാദകരുമാണ്​ എത്തിച്ചേര്‍ന്നത്​. വൈകിട്ട് അല്‍ മജാസ്​ വാട്ടര്‍ ഫ്രണ്ടില്‍ നടന്ന ഇമറാത്തി കലാകാരി ഫത്​മാ ലൂത്തയുടെ മിറാജ്​, യു.കെ ടോയ്​ സ്​റ്റുഡിയോ പ്രദര്‍ശനങ്ങള്‍ ഏറെ പേരെ ആകര്‍ഷിച്ചു.

Lets socialize : Share via Whatsapp