ഫ്‌ളൈ ദുബായ് പുതുവര്‍ഷം മുതല്‍ കോഴിക്കോട് നിന്നും സര്‍വീസ് നടത്തും

by Travel | 22-12-2018 | 822 views

കോഴിക്കോട്: അടുത്ത വര്‍ഷം ഫെബ്രുവരി ഒന്നു മുതല്‍ ഫ്‌ളൈദുബായ് കോഴിക്കോട് നിന്നും നേരിട്ടുള്ള സര്‍വീസ് തുടങ്ങും.  ആഴ്ചയില്‍ മൂന്നുദിവസമാവും സര്‍വീസ് ഉണ്ടാകുക. കോഴിക്കോട് സര്‍വീസിന്‍റെ ഇക്കോണമി ക്ലാസ് മടക്ക ടിക്കറ്റുകള്‍ 670 ദിര്‍ഹത്തിലും (13,000 രൂപ) ബിസിനസ് ക്ലാസ് മടക്ക ടിക്കറ്റുകള്‍ 2,659 ദിര്‍ഹത്തിലും (54,075 രൂപ) ആണ് കണക്കാക്കുന്നത്. ഇനി കോഴിക്കോട് കൂടെ ആയാല്‍ ഇന്ത്യയിലെ എട്ടിടങ്ങളിലേക്ക് ഫളൈദുബായ് സര്‍വീസ് നടത്തുന്നുണ്ട്.

 
Lets socialize : Share via Whatsapp