കാറോട്ട മത്സര ട്രാക്ക്​ നിര്‍മ്മാണം കിങ്​ അബ്​ദുള്ള ഇക്കണോമിക്​ സിറ്റിയില്‍ പുരോഗമിക്കുന്നു

by Sports | 21-12-2018 | 1612 views

ജിദ്ദ: കിങ്​ അബ്​ദുള്ള ഇക്കണോമിക്​ സിറ്റിയില്‍ ഇത്തവണ നടക്കുന്ന കാറോട്ട മത്സര ട്രാക്ക്​ നിര്‍മ്മാണം പുരോഗമനത്തിലേക്ക്. പദ്ധതിയുടെ ഒന്നാം ഘട്ടമാണ്​ ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്​. പ്രത്യേക യന്ത്ര സാമഗ്രികള്‍ ഇറക്കുമതി ചെയ്ത് അന്താരാഷ്​ട്ര ഓട്ടോ മൊബൈല്‍ ഫൗണ്ടേഷന്‍റെ നിബന്ധനകള്‍ പൂര്‍ണമായും പാലിച്ച്‌​ ഉയര്‍ന്ന നിലവാരത്തിലാണ്​ ട്രാക്കുകളുടെ നിര്‍മ്മാണം.​ സ്വദേശി യുവാക്കളുടെ കാര്‍, ഇരുചക്ര വാഹന മത്സരം സ്​പോര്‍ട്​സ്​ ​പ്രോത്​സാഹിപ്പിക്കുകയും വികസിപ്പിക്കുകയും ലക്ഷ്യമിട്ടാണിത്​. ദശലക്ഷം റിയാലാണ്​ ചെലവ്​ പ്രതീക്ഷിക്കുന്നത്​.

Lets socialize : Share via Whatsapp