ഷാര്‍ജ ഇസ്​ലാമിക കലോത്സവത്തിന്​ തുടക്കമായി

by Sharjah | 20-12-2018 | 668 views

ഷാര്‍ജ: ഇസ്​ലാമിക കലയുടെ ആഗോള ഉത്സവത്തിന്​ ഷാര്‍ജയില്‍ തുടക്കമായി. ഹൊറൈസണ്‍ (ചക്രവാളം) എന്ന പ്രമേയത്തില്‍ ഷാര്‍ജ ആര്‍ട്ട്​ മ്യൂസിയത്തില്‍ ആരംഭിച്ച ഷാര്‍ജ ഇസ്​ലാമിക്​ ആര്‍ട്​സ്​ ഫെസ്​റ്റിവലി​ന്‍റെ 21ാം അധ്യായത്തിന്​ നിറം പകരാന്‍ ഷാര്‍ജ ധനകാര്യ വകുപ്പ്​ ചെയര്‍മാന്‍ ഷെയ്ഖ്​ മുഹമ്മദ്​ ബിന്‍ സഊദ്​ അല്‍ ഖാസിമി, ഷാര്‍ജ സാംസ്​കാരിക വിഭാഗം മേധാവി മുഹമ്മദ്​ അല്‍ ഖസീര്‍ എന്നിവരും നൂറുകണക്കിന്​ കലാകാരും ആസ്വാദകരുമാണ്​ എത്തിച്ചേര്‍ന്നത്​.

Lets socialize : Share via Whatsapp