.jpg)
ജിദ്ദ: ട്രാഫിക് നിയമലംഘനങ്ങള്‍ നിരീക്ഷിക്കുന്ന കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ ഘടിപ്പിച്ച വാഹനം ഉടന്‍ പുറത്തിറങ്ങും. ട്രാഫിക് സുരക്ഷ കൂട്ടാനും അപകടങ്ങളുടെ എണ്ണം കുറക്കുന്നതിന്റെയും ഭാഗമായാണിത്. ഇതോടെ അമിത വേഗത പോലുള്ള നിയമ ലംഘനങ്ങള്‍ വാഹനത്തില്‍ നിന്ന് പിടികൂടാന്‍ സാധിക്കും.
ജിദ്ദ ഗവര്‍ണര്‍ അമീര്‍ മിശ്അല്‍ ബിന്‍ മാജിദ് വാഹനം പരിശോധിച്ചു. ട്രാഫിക് മേധാവി ജനറല്‍ സുലൈമാന്‍ സകരിയുടെ സാന്നിധ്യത്തിലാണ് പുതുതായി റോഡിലിറക്കാന്‍ പോകുന്ന ട്രാഫിക് വകുപ്പിന്റെറ വാഹനങ്ങള്‍ ഗവര്‍ണര്‍ കണ്ടത്. ട്രാഫിക് നിയമങ്ങള്‍ പാലിക്കണമെന്ന് വാഹനമോടിക്കുന്നവരോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടു.