2022-ലെ ലോകകപ്പ് ഫുട്ബോളിനു വേണ്ടി നിര്‍മ്മിക്കുന്ന ലുസെയ്ല്‍ സ്റ്റേഡിയത്തിന്‍റെ ഡിസൈന്‍ പുറത്തുവിട്ടു...

by Sports | 17-12-2018 | 1527 views

ദോഹ : 2022-ലെ ലോകകപ്പ് ഫുട്ബോളിനു വേണ്ടി നിര്‍മ്മിക്കുന്ന എട്ടാമത്തെ സ്റ്റേഡിയമായ ലുസെയ്ല്‍ സ്റ്റേഡിയത്തിന്‍റെ ഡിസൈന്‍ പുറത്തുവിട്ടു. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ സാന്നിധ്യത്തിലാണ് സ്റ്റേഡിയം ഡിസൈന്‍ അവതരിപ്പിച്ചത്. ഫനാര്‍ വിളക്കിനെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ വെളിച്ചവും നിഴലും ഇഴ ചേര്‍ന്നതില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടുള്ളതാണു രൂപകല്‍പന.

അറബ് രാജ്യങ്ങളില്‍ പതിവായി ഉപയോഗിക്കുന്ന ചെറുപാത്രങ്ങളുടെ ആകൃതിയിലാണ് സ്റ്റേഡിയത്തിന്‍റെ പുറം ഭാഗത്തെ ഡിസൈന്‍. ദോഹയില്‍ നിന്ന് 15 കിലോ മീറ്റര്‍ വടക്കു മാറിയാണ് ലുസെയ്‌ല്‍ നഗരം. ലോക കപ്പിന്‍റെ ഉദ്ഘാടന ഫൈനല്‍ മത്സരങ്ങള്‍ക്ക് വേദിയാകുന്നത് ലുസെയ്‍ല്‍ സ്റ്റേഡിയമാണ്.

2016 അവസാനം സ്റ്റേഡിയത്തിന്‍റെ നിര്‍മാണം ആരംഭിച്ചുവെങ്കിലും ഡിസൈന്‍ ഇപ്പോഴാണ് പുറത്തു വിടുന്നത്. കിഴക്കു ഭാഗത്തെ സ്റ്റാന്‍ഡിലെ മൂന്നാം നില വരെ കോണ്‍ക്രീറ്റിട്ടു കഴിഞ്ഞു.

Lets socialize : Share via Whatsapp