ഖത്തര്‍ കെ.എഫ്.എ ചാമ്പ്യന്‍ഷിപ്പിന് അരങ്ങൊരുങ്ങി... കോല്‍ക്കളി, ദഫ് മുട്ട്, കളരിപ്പയറ്റ്, ഖത്തര്‍ പാരമ്പര്യ കലകളോട് കൂടിയ സാംസ്‌കാരിക ഘോഷയാത്രയും

by Sports | 13-12-2018 | 1889 views

ഖത്തര്‍ കൊടുവള്ളി ഫുട്ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഒന്നാമത് KFA ചാമ്പ്യന്‍ഷിപ്പിന് വേണ്ടിയുള്ള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് അരങ്ങൊരുങ്ങി.

ഡിസംബര്‍ 13 (വ്യാഴം) 7 മണിക്ക് മര്‍ക്കിയ സ്പോര്‍ട്സ് ക്ലബ്ബില്‍ വെച്ച്‌ പ്രാഥമിക ഗ്രൗണ്ട് മത്സരങ്ങളും ഡിസംബര്‍ 14 (വെള്ളി) 1 മണി മുതല്‍ ഖത്തര്‍ സ്പോര്‍ട്സ് ക്ലബ്ബില്‍ വെച്ച്‌ ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളും നടത്തപ്പെടും.

കോല്‍ക്കളി, ദഫ് മുട്ട്, കളരിപ്പയറ്റ്, ഖത്തര്‍ പാരമ്പര്യ കലകളോട് കൂടിയ സാംസ്‌കാരിക ഘോഷയാത്ര, ഷൂട്ടൗട്ട് മേള, റേഡിയോ ജോക്കി തുടങ്ങിയ പരിപാടികളും ടൂര്‍ണമെന്‍റിിന്‍റെ മുഖ്യ പ്രയോചകരായ ബീമ ഇന്‍ഷുറന്‍സിന്‍റെയും, സഹ പ്രയോചകരായ സീഷോര്‍ സിനോട്രക്ക്, ലുലു റയ്യാന്‍, KDD-യുടെയും വിശിഷ്ട വ്യക്തികളും, രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക-കലാ- കായിക രംഗത്തുള്ള പ്രമുഖരും പങ്കെടുക്കുന്ന സമാപന ചടങ്ങുകളും നടക്കും.

കളി കാണാനെത്തുന്ന കാണികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. ഗ്രാന്‍ഡ് ലക്കി ഡ്രോയിലൂടെ ടിവി-യും നാട്ടിലേക്ക് ഒരു ടിക്കറ്റും മറ്റ് പ്രോത്സാഹന സമ്മാനങ്ങളും ഫുട്ബോള്‍ ആരാധകര്‍ക്കായി സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

വിവിധ തരം യോഗ്യതാ പരീക്ഷകളിലൂടെ തിരഞ്ഞെടുത്ത സമര്‍ത്ഥരും - സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുമായ 50 വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായം നല്‍കുകയാണ് പരിപാടിയുടെ മുഖ്യ ലക്ഷ്യം.

കുടുംബങ്ങള്‍ക്ക് കളി കാണാന്‍ വേണ്ടി പ്രത്യേക സൗകര്യവു സംഘാടകര്‍ ഏര്‍പെടുത്തിയിട്ടുണ്ട്.

Lets socialize : Share via Whatsapp