എമിരേറ്റ്സിലെ മധ്യമേഖലയില്‍ വേനല്‍ മഴ

by Sharjah | 16-07-2017 | 1292 views

ഷാര്‍ജ : എമിരേറ്റ്സിലെ മധ്യമേഖലയായ ഷാര്‍ജ, ഫുജൈറ, റാസല്‍ ഖൈമ, അജ്മാന്‍ എന്നിവിടങ്ങളില്‍ വേനല്‍ മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ മഴയാണ് ലഭിച്ചതെങ്കിലും ഏറെ നേരം നീണ്ടു നിന്നില്ല. എന്നാലും ചൂടിന് അല്പം ആശ്വാസം ലഭിച്ചതായും  പൊടിക്കാറ്റിന്‍റെ ശല്യം കുറഞ്ഞതായും അവിടെയുള്ള പ്രവര്‍ത്തകര്‍ പറഞ്ഞു.

Gulf Malayalam news, Gulf malayalees, Dubai Malayalam news, Dubai malayalees,Malayalam Gulf news

ചൂടും അന്തരീക്ഷ ഈര്‍പ്പവും ഒരു പോലെ ആക്രമിക്കുന്ന കരിമ്പാറകള്‍ നിറഞ്ഞ ഇമറാത്തി മലയോര മേഖലയില്‍ അപ്രതീക്ഷിതമായി ലഭിച്ച മഴയില്‍ പ്രദേശ വാസികള്‍ വളരെയധികം സന്തോഷത്തിലാണ്. അവിടെ അന്തരീക്ഷം മേഘാവൃതമായി തുടരുന്നതിനാല്‍ വീണ്ടും മഴ ലഭിയ്ക്കുമെന്ന പ്രതീക്ഷയിലാണ് നഗരവാസികള്‍.

 

Lets socialize : Share via Whatsapp