
ദുബായ് : അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയുമായി ബന്ധിപ്പിച്ച് അടുത്ത മാസം മുതല്‍ ഇന്ധന വില വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനവുമായി യു.എ.ഇ ഊര്‍ജ്ജ മന്ത്രാലയം. സൂപ്പര്‍ 98 പെട്രോളിയത്തിന് 2.12 ദിര്‍ഹമായും, സ്പെഷ്യല്‍ 95 പെട്രോളിയത്തിന് 2.01 ആയും, ഇ-പ്ലസ്-ന് 1.94 ആയുമാണ് വില വര്‍ദ്ധനവ്. രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.