
ഒമാന്‍: ഒമാനിലെ പ്രവാസികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി. തൊഴിൽ മേഖലയിലെ എല്ലാ ജീവനക്കാർക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ തീരുമാനം. ഇതര ജി.സി.സി. സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കിയിരുന്നെങ്കിലും ഒമാനിൽ ഇത് നിർബന്ധമാക്കിയിരുന്നില്ല.
തൊഴിലാളികള്‍ക്ക് അപകടം സംഭവിക്കുകയാണെങ്കില്‍ അവര്‍ക്ക് ലഭിക്കുന്ന ശമ്പളത്തില്‍ നിന്നുമാണ് മരുന്നിനും ചികിത്സയ്ക്കുമായ് പണം ചിലവഴിക്കേണ്ടി വരുന്നത്. ഇത് കുറഞ്ഞ വരുമാനക്കാർക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയിരുന്നു. ഈ നിയമം നിലവില്‍ വരുന്നതോടെ പ്രവാസികള്‍ക്ക് വലിയൊരു ആശ്വാസമാണ് ഉണ്ടാകുക. അടുത്ത വര്‍ഷം മുതലായിരിക്കും ഈ നിയമം പ്രാബല്യത്തില്‍ വരിക.