
ഷാര്‍ജ: കാലാവധി കഴിഞ്ഞ സൗന്ദര്യ വർധക വസ്തുക്കളും, ഭക്ഷ്യോത്പന്നങ്ങളും ഷാർജയിൽ അൽ ദൈദ് പ്രവിശ്യയിൽ പിടിച്ചെടുത്തു. വെയര്‍ ഹൌസില്‍ കാലാവധികഴിഞ്ഞ ഉല്‍പ്പന്നങ്ങളില്‍ ലേബല്‍ മാറ്റി ഒട്ടിക്കുന്നതിനിടെയാണ് ഏഷ്യന്‍ വംശജരായ സംഘം പിടിയിലായത്.
ഉല്‍പ്പന്നങ്ങളില്‍ തീയതിയും വർഷവും മാറ്റി പുതിയ ലേബലുകൾ ഒട്ടിച്ച് മറ്റു എമിരേറ്റുകളിൽ വിൽപ്പന നടത്തുകയാണ് ഇവരുടെ പദ്ധതിയെന്ന് പോലീസ് വ്യക്തമാക്കി. 14 ടണ്ണോളം വസ്തുക്കളാണ് പിടിച്ചെടുത്തത്. കൂടാതെ ഇവര്‍ വിസ കാലാവധി കഴിഞ്ഞ് ഒളിവില്‍ കഴിയുന്നവര്‍ കൂടിയായിരുന്നു. പിടിച്ചെടുത്ത വസ്തുക്കള്‍ ഷാർജ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിലൂടെ നശിപ്പിക്കുകയും ചെയ്തു.