ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ലഗേജ് നിയമങ്ങള്‍ ഇങ്ങനെ

by Sharjah | 09-12-2018 | 969 views

ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ലഗേജ് നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു. ഒരു വശമെങ്കിലും പരന്ന പ്രതലമില്ലാത്ത ബാഗുകളും നിശ്ചിത വലിപ്പത്തില്‍ അധികമുള്ളവയുമടക്കം മാനദണ്ഡങ്ങള്‍ പാലിക്കാത്ത ലഗേജുകള്‍ ഇനി വിമാനത്താവളം വഴി കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഷാര്‍ജിയില്‍ സര്‍വീസ് നടത്തുന്ന എല്ലാ വിമാനത്താവള കമ്പനികളെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

വലിയ സ്ട്രാപ്പുകളുള്ള ബാഗുകളും കയറു കൊണ്ട് കെട്ടിയ പെട്ടികളും വിമാനത്താവളം വഴി കൊണ്ടുപോകാനാവില്ല. രണ്ട് പെട്ടികളോ ബാഗുകളോ പരസ്പരം ചേര്‍ത്തുവെച്ച് ടേപ്പ് കൊണ്ട് ബന്ധിപ്പിക്കരുത്. പ്രത്യേക ആകൃതിയില്ലാതെ തയ്യാറാക്കിയ ലഗേജുകളും തടയും. മാനദണ്ഡങ്ങള്‍ പാലിക്കാത്ത ലഗേജുകളുമായി വിമാനത്താവളത്തിലെത്തുന്നവര്‍ ഇത് മാറ്റി പാക്ക് ചെയ്യേണ്ടിവരും.

 

Lets socialize : Share via Whatsapp