വജ്ര വിമാനത്തിന്‍റെ രഹസ്യമെന്തെന്ന് വെളിപ്പെടുത്തി എമിറേറ്റ്സ് എയര്‍ലൈന്‍

by General | 08-12-2018 | 660 views

റിയാദ്: വിവാദമായ വജ്ര വിമാനത്തിന്‍റെ രഹസ്യം വെളിപ്പെടുത്തി എമിറേറ്റ്സ് എയര്‍ലൈന്‍. കുറച്ച് ദിവസമായി സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച ഒരു ചിത്രമുണ്ട്. എമിറേറ്റ്സ് എയര്‍ലൈന്‍ പോസ്റ്റ് ചെയ്ത വജ്രം പതിച്ചത് പോലുള്ള വിമാനത്തിന്‍റെ ആ ചിത്രം കണ്ടവര്‍ക്കൊക്കെ യഥാര്‍ത്ഥത്തില്‍ അത് വജ്രം തന്നെയാണോ എന്നതായിരുന്നു പ്രധാന സംശയം. ഇതോടെ ചിത്രത്തിന് പിന്നിലെ രഹസ്യം യഥാര്‍ത്ഥ കഥ പറയുകയാണ് എമിറേറ്റ്സ്.

ഇത് സാറ ഷക്കീല്‍ എന്ന വ്യക്തി തയ്യാറാക്കിയ ചിത്രമാണ്. ഡിസംബര്‍ നാലിനാണ് സാറ ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്ക് വച്ചത്. 4.8 ലക്ഷം ഫോളോവേഴ്സുള്ള സാറയുടെ പോസ്റ്റിന് 54,00-ത്തിലധികം ലൈക്കുകളാണ് ലഭിച്ചതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ചിത്രം കണ്ട് ഇഷ്ടപ്പെട്ട എമിറേറ്റ്സ് സാറയുടെ സമ്മതത്തോടെ ചിത്രം ട്വീറ്റ് ചെയ്യുകയായിരുന്നു. ഇതുവരെ 12,000 ലൈക്കുകളും 4,000 റീ-ട്വീറ്റുകളുമാണ് ചിത്രത്തിന് ലഭിച്ചത്.

Lets socialize : Share via Whatsapp