ഷാര്‍ജ ഭരണാധികാരിയുടെ കേരള സന്ദര്‍ശനം ആഘോഷമാക്കി യു.എ.ഇ. പ്രവാസികള്‍

by Sharjah | 28-09-2017 | 495 views

ഷാര്‍ജ:  ഷാര്‍ജ ഭരണാധികാരിയുടെ കേരള സന്ദര്‍ശനവും അദ്ദേഹം ഉന്നയിച്ച പ്രഖ്യാപനവും യു.എ.ഇ-യിലെ പ്രവാസികളെ ആഹ്ളാദ ഭരിതരാക്കിയിരിക്കുകയാണ്. ഹിസ് ഹൈനസ് ഷെയ്ഖ് സുൽത്താന് ഹൃദ്യമായ സ്വീകരണത്തിന് നേതൃത്വം നൽകിയ മുഖ്യമന്ത്രി പിണറായി വിജയനും സമൂഹ മാധ്യമങ്ങളിലൂടെ പ്രവാസികൾ അഭിനന്ദനങ്ങൾ അറിയിച്ചു.

മൂന്ന് വർഷത്തിലധികമായി ചെറിയ കേസുകളിൽ പെട്ട് ജയിലിൽ കഴിയുന്ന 149 ഇന്ത്യൻ പ്രവാസികളെ വിട്ടയക്കാനുള്ള പ്രഖ്യാപനമാണ് പ്രവാസികളെ ഏറെ ആഹ്ളാദഭരിതരാക്കിയത്. കൂടാതെ ഭരണാധികാരിയുടെ സന്ദര്‍ശനവും അറബ് ഇന്ത്യന്‍ മാധ്യമങ്ങളും വലിയ ആവേശത്തോട് കൂടിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അബദ്ധത്തിൽ സംഭവിച്ച അപകടങ്ങൾ, സാമ്പത്തിക ഇടപാടുകൾ തുടങ്ങിയ ചെറിയ കുറ്റങ്ങള്‍ക്കെല്ലാം ജയിലില്‍ കഴിയുന്നവര്‍ക്ക് പുതിയ ജീവിത സാഹചര്യം ഒരുക്കുന്നത് മൂലം ഷാര്‍ജ ഭരണാധികാരി ലോകത്തിന് തന്നെ മാതൃകയാകുകയാണെന്ന് സാമൂഹിക പ്രവര്‍ത്തകനും ദുബായിലെ അഭിഭാഷകനുമായ ടി.കെ. ഹാഷിക്ക് പറഞ്ഞു.

 

Lets socialize : Share via Whatsapp