ദുബായിയില്‍ ഉപഭോക്താക്കള്‍ക്ക്‌ കോഫി വിതരണം ഇനി ഡ്രോണ്‍ ഉപയോഗിച്ച്

by Dubai | 27-09-2017 | 374 views

ദുബായ്:  ലണ്ടൻ ആസ്ഥാനമായ പ്രമുഖ കോഫി കമ്പനിയായ കോസ്റ്റ കോഫിയാണ് ദുബായിൽ ഡ്രോൺ ഉപയോഗിച്ച് വിതരണം ചെയ്യുന്ന പരീക്ഷണം നടത്തിയത്. പരീക്ഷണം വിജയിച്ചതിനാല്‍ ഇനി മുതല്‍ ഈ സേവനം ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. യു.എ.ഇ-യിൽ നടത്തിയ സർവേയിൽ 82 ശതമാനം ഉപഭോക്താക്കളുടെയും ആവശ്യം ഓർഡർ ചെയ്ത ഉടനെ ഡ്രോണിൽ കോഫി എത്തിക്കുന്ന സംവിധാനമാണ് വേണ്ടതെന്നായിരുന്നു ഇതിന്‍റെ ഭാഗമായാണ് പരീക്ഷണം നടത്തിയത്. മൊബൈൽ ഫോൺ വഴി ഓർഡർ ചെയ്ത സന്ദർശകർക്ക് 15 മിനിറ്റിനുള്ളിലാണ് ഡ്രോൺ കോഫി എത്തിച്ചത്. ദുബായിലെ തിരക്കേറിയ ഇടമായ ജുമൈറ ബീച്ചിലാണ് കോഫി കോപ്റ്റര്‍ വഴി കമ്പനി പരീക്ഷണം നടത്തിയത്.

Gulf Malayalam news, Gulf malayalees, Dubai Malayalam news, Dubai malayalees,Malayalam Gulf news

Lets socialize : Share via Whatsapp