ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ച് ഷാര്‍ജാ പോലീസ്

by Sharjah | 27-09-2017 | 500 views

ഷാര്‍ജ: ഇന്ത്യന്‍ പ്രവാസികളുടെ മോചനത്തിനായുള്ള നടപടികള്‍ക്ക് തുടക്കംകുറിച്ച് ഷാര്‍ജാ പോലീസ്. ഷാർജയിൽ ജയിലിൽ കഴിയുന്ന ഇന്ത്യൻ തടവുകാരുടെ  പൊതുമാപ്പ് നൽകേണ്ട 149 പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്നും ഷാർജാ പോലീസ് തലവൻ ബ്രിഗേഡിയർ. സെയ്ഫ് അൽ സെരി അൽ ഷംസി പറഞ്ഞു. ഇവരുടെ പേരിലുള്ള 2 കോടി ദിർഹം സാമ്പത്തിക ബാധ്യതയും എഴുതിത്തള്ളും.

Gulf Malayalam news, Gulf malayalees, Dubai Malayalam news, Dubai malayalees,Malayalam Gulf news

ഗുരുതര കേസുകളിൽ പെട്ടവർക്ക് ഈ ഇളവ് ബാധകമല്ലെന്ന് ഷാർജാ ഭരണാധികാരി ഹിസ് ഹൈനസ് ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പ്രഖ്യാപിച്ച ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. . മുഖ്യമന്ത്രി പിണറായി വിജയൻറെ അഭ്യർത്ഥനയെ മാനിച്ചായിരുന്നു സുല്‍ത്താന്റെ ഉത്തരവ്. കൂടാതെ ജയിലില്‍ നിന്നും ഇറങ്ങുന്നവര്‍ക്ക് ഷാര്‍ജയില്‍ തന്നെ ജോലി തുടരാമെന്നും പ്രഖ്യാപിച്ചു.

Lets socialize : Share via Whatsapp