സൗദിയില്‍ തൊഴിലാളികള്‍ക്ക് കൈത്താങ്ങുമായി "ഗോസി"

by International | 26-09-2017 | 346 views

റിയാദ്: തൊഴിലാളികള്‍ക്ക് ആശ്വാസിക്കാം ഇനി കൈത്താങ്ങുമായി ഗോസി. സൗദിയില്‍ തൊഴിലിനിടെ പരിക്കുകള്‍ സംഭവിക്കുകയാണെങ്കില്‍, പരിക്കേറ്റ തൊഴിലാളികളുടെ യാത്ര-താമസ ചിലവുകൾ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) പൂർണ്ണമായും ഏറ്റെടുക്കുന്നതായിരിക്കും. പരിക്കേറ്റയാൾക്ക് ദിനചര്യ നടത്താൻ മറ്റൊരാളിന്‍റെ സഹായം ആവശ്യമാണെങ്കിൽ ശമ്പളത്തിന്‍റെ 50 ശതമാനം ധനസഹായമായി നൽകും.

എന്നാൽ മെഡിക്കൽ ബോർഡിന്‍റെ പരിക്ക് സംബന്ധിതമായ അന്തിമ റിപ്പോർട്ട് ലഭിച്ചിട്ടില്ലെങ്കിൽ സ്വയം ചിലവുകൾ വഹിക്കുകയും പിന്നീട് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാവുന്നതുമാണ്. കൂടാതെ മറ്റൊരാളിന്‍റെ സഹായം കൂടതെ യാത്ര ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണെങ്കില്‍ സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള എല്ലാ സൗകര്യങ്ങളും ഗോസി ചെയ്തു കൊടുക്കും.

Lets socialize : Share via Whatsapp