ഷാര്‍ജയില്‍ ടാക്‌സി ചാര്‍ജ് വര്‍ധിപ്പിച്ചു

by Sharjah | 02-12-2018 | 915 views

ഷാര്‍ജ: ഷാര്‍ജയില്‍ ടാക്‌സി ചാര്‍ജ് വര്‍ധിപ്പിച്ചു. നിലവിലുള്ള ചാര്‍ജിനേക്കാള്‍ രണ്ടുദിര്‍ഹം ആണ് വര്‍ധിപ്പിച്ചത്. നിലവില്‍ 11.50 ദിര്‍ഹം ആണ് കുറഞ്ഞ നിരക്കായി ഈടാക്കുന്നത്, ഇനി മുതല്‍ യാത്രികര്‍ 13.50 ദിര്‍ഹമാണ് കുറഞ്ഞ നിരക്കായി നല്‍കേണ്ടത്.

പുതുക്കിയ ചാര്‍ജ് ശനിയാഴ്ച മുതല്‍ നിലവില്‍ വന്നു. യാത്രികര്‍ക്ക് മികച്ച സേവനം ലഭ്യമാക്കുകയാണ് ചാര്‍ജ് വര്‍ധനയിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. മറ്റു എമിറേറ്റുകളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കായിരുന്നു ഷാര്‍ജയില്‍ ടാക്‌സി ചാര്‍ജായി ഈടാക്കിയിരുന്നത്.

 

Lets socialize : Share via Whatsapp