ദുബായില്‍ നിന്ന് മുംബൈയിലേക്ക് കടലിനടിയിലൂടെ തീവണ്ടി..!

by Dubai | 02-12-2018 | 749 views

ദുബായ്: യുഎഇ - ഇന്ത്യ വ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ അബുദാബിയില്‍ നടന്ന കോണ്‍ക്ലേവില്‍ തീരുമാനമായി. ഫുജൈറയില്‍ നിന്നും മുംബൈയിലേക്ക് കടലിനടിയിലൂടെ റെയില്‍പാതയ്ക്കുള്ള സാധ്യതാ പഠനങ്ങള്‍ ഒരുക്കുകയാണ് യുഎഇ.

ഇതിനായി ഏകദേശം 2,000 കിലോമീറ്റര്‍ നീളത്തിലാണ് റെയില്‍പാത നിര്‍മിക്കുന്നത്. ഈ പദ്ധതി നടപ്പായാല്‍ ഇന്ത്യയില്‍ നിന്നും യുഎഇ-യിലേക്ക് ചരക്ക് കൊണ്ടുപോകുന്നതിനും തിരികെ എണ്ണ കൊണ്ടു വരുവാനും സാധിക്കും. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡ് എന്ന കമ്പനിയാണ് ഈ ആശയം മുന്‍പോട്ട് വച്ചത്.

 

Lets socialize : Share via Whatsapp