.jpg)
അഞ്ചു മില്യന്‍ ദിനാര്‍ വാര്‍ഷിക വിറ്റുവരവുള്ള കമ്പനികളാണ് ആദ്യ ഘട്ടത്തില്‍ ബഹ്റൈനില്‍ മൂല്യവര്‍ധിത നികുതിയുടെ പരിധിയില്‍ വരിക. ഇത് രാജ്യത്തെ ചെറുകിട കച്ചവടക്കാര്‍ക്ക് ആശ്വാസകരമാകും. അഞ്ച് മില്യണ്‍ ദിനാര്‍ വാര്‍ഷിക വിറ്റുവരവുളള കമ്പനികള്‍ ജനുവരി ഒന്നിന് മുമ്പ് ടാക്സ് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ധനകാര്യമന്ത്രാലയം അസി.അണ്ടര്‍ സെക്രട്ടറി റാണ ഫാഖിഹി അറിയിച്ചു. നാഷണല്‍ ബ്യൂറോ ഫോര്‍ ടാക്സേഷന്‍-എന്‍.ബി.ടി-യിലാണ് കമ്പനികള്‍ തങ്ങളുടെ പൂര്‍ണ്ണ വിവരങ്ങള്‍ അറിയിക്കേണ്ടത്.
അതേസമയം 94 അടിസ്ഥാന ഭക്ഷ്യവസ്തുക്കളെയും ചില അടിസ്ഥാന സേവനങ്ങളെയും വാറ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വാറ്റ് നടപ്പിലാക്കുന്നതിനുള്ള ജി.സി.സി രാഷ്ട്രങ്ങളുടെ ഏകീകൃത ഗള്‍ഫ് കരാര്‍ ബഹ്റൈന്‍ അംഗീകരിച്ചതിന്റെ ചുവട് പിടിച്ചാണ് ബഹ്റൈനിലും വാറ്റ് നടപ്പിലാക്കുന്നത്. വാറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാന്‍ ഹോട്ട് ലൈന്‍ നമ്പറായ 80008001 എന്ന നമ്പറിലോ vat@mof.gov.bh എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാം.