.jpg)
ദുബൈ: പെണ്‍വാണിഭത്തിന് ദുബൈ പോലീസ് സ്റ്റിങ് ഓപ്പറേഷനില്‍ പിടികൂടിയ പാകിസ്ഥാനി യുവതിക്ക് ആറു മാസം തടവ്. ദുബൈ പ്രാഥമിക കോടതിയാണ് ശിക്ഷ വിധിച്ചത്. കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇവരെ നാടുകടത്താനും ഉത്തരവില്‍ പറയുന്നു. അതേസമയം വിധിക്കെതിരെ യുവതിക്ക് 15 ദിവസത്തിനുള്ളില്‍ അപ്പീല്‍ കോടതിയെ സമീപിക്കാം.
നൈഫ് മേഖലയില്‍ സ്ത്രീ വേശ്യാവൃത്തി നടത്തുന്നതായുള്ള വിവരം ലഭിച്ച പോലീസ് ചാരന്, ആവശ്യക്കാരന് എന്ന രീതിയില്‍ യുവതിയുമായി ബന്ധപ്പെട്ട് ഇടപാട് ഉറപ്പിക്കുകയായിരുന്നു. 2,000 ദിര്‍ഹം പ്രതിഫലവും വാഗ്ദാനം ചെയ്തു. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഏഴിനാണ് സംഭവം. പിടിയിലായ യുവതി ദുബൈയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പറഞ്ഞ സമയത്ത് തന്നെ ഇവര്‍ ടാക്സിയില്‍ ഹോട്ടലിലെത്തുകയും പണം വാങ്ങിയ ശേഷം മുറിയിലേക്ക് പോയി വസ്ത്രം മാറുകയും ചെയ്തു.
ഇതിനിടെ വനിതാ പോലീസ് എത്തി യുവതിയെ പിടികൂടുകയായിരുന്നു. പോലീസ് ചാരനില്‍ നിന്ന് വാങ്ങിയ പണവും ഇവരില്‍ നിന്ന് കണ്ടെടുത്തു. യുവതിയുടെ പ്രവര്‍ത്തിയെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിരുന്നുവെങ്കിലും ഇവരെ തെളിവോടെ പിടികൂടുകയായിരുന്നു ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ പണത്തിനു വേണ്ടി ഏതാനും മാസമായി താന്‍ ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി അക്കൗണ്ടന്റായി ജോലി ചെയ്യുന്ന യുവതി സമ്മതിച്ചു. ദുബൈയിലെ വിവിധ ഹോട്ടലുകളില്‍ 400, 500 ദിര്‍ഹത്തിന് യുവതി ഈ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും സമ്മതിച്ചു.